ഇതാണോ ചെന്നിത്തലയുടെ ബോംബ്, ചീറ്റിപ്പോയെന്ന് പിണറായി വിജയൻ

ഇതാണോ ചെന്നിത്തലയുടെ ബോംബ്, ചീറ്റിപ്പോയെന്ന് പിണറായി വിജയൻ

വൈദ്യതി ബോർഡിൻറെ ഇടപെടലുകളെ പ്രതിപക്ഷം താറടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞ ബോംബ് ഇതാണെങ്കിൽ അത് ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇടതുപക്ഷ മുന്നണിയ്ക്ക് സ്വീകാര്യത കിട്ടാനുള്ള കാരണം പി ആർ ഏജൻസികൾ അല്ല. കഴിഞ്ഞ അഞ്ച് വർഷമായി നാടിന്റെ ക്ഷേമത്തിനും വികസനത്തിനുമായി മുന്നണി നടത്തിയ പ്രവർത്തനങ്ങൾ ആണ്. ഇടതുപക്ഷത്തിനെതിരെ പ്രതിപക്ഷം നടത്തുന്നത് ഹീനമായ നുണ പ്രചാരണം ആണെന്നും തോൽവിക്ക് മുൻപുള്ള അങ്കലാപ്പാണെന്നും പിണറായി വിജയൻ പറഞ്ഞു.

അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്

വൈദ്യതി ബോർഡിൻറെ ഇടപെടലുകളെ ഇത്തരത്തിൽ താറടിച്ച് കാണിക്കുകയാണോ ചെയ്യേണ്ടത്. നേരത്തെ പറഞ്ഞ ബോംബ് ഇതാണെങ്കിൽ അത് ചീറ്റിപ്പോയെന്നാണ് അനുഭവത്തിൽ കാണുവാൻ കഴിയുന്നത്. പി ആർ ഏജൻസികൾ ലോകത്ത് എല്ലായിടത്തും ഉണ്ട്. പക്ഷെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ഇത്തരമൊരു സ്വീകാര്യത കിട്ടാനുള്ള കാരണം, കഴിഞ്ഞ അഞ്ച് വർഷമായി നാടിന്റെ ക്ഷേമത്തിനും വികസനത്തിനുമായി മുന്നണി നടത്തിയ പ്രവർത്തനങ്ങൾ ആണ്. ഇവിടെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ ഇടതുപക്ഷത്തിനെതിരെ ഹീനമായ നുണ പ്രചാരണമാണ് നടത്തുന്നത്. തോൽവിക്ക് മുന്നേയുള്ള അങ്കലാപ്പാണിത് . നുണപ്രചാരണങ്ങൾക്കെതിരെ കൃത്യമായ മറുപടി സമൂഹത്തിൽ നിന്നും ലഭിക്കുന്നുണ്ട്. അത് പി ആർ ഏജൻസിയാണ് നൽകുന്നതെന്നാണ് ഇവരുടെ പ്രചാരണം. അതിന്റെ ആവശ്യം ഇടതുപക്ഷത്തിനില്ല. ജനങ്ങളാണ് മറുപടി നൽകുന്നത്. ഇടതുപക്ഷത്തിനെതിരെ പ്രതിരോധത്തിന്റെ കോട്ടയായി ജനങ്ങൾ ആണ് മാറുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in