മുസ്ലിം ലീഗിനെ മുന്നണിയിലെടുക്കുന്നത് പരിഗണനയിലില്ല; വനിതകള്‍ നേതൃസ്ഥാനത്തേക്ക് വരുമെന്നും കാരാട്ട്

മുസ്ലിം ലീഗിനെ മുന്നണിയിലെടുക്കുന്നത് പരിഗണനയിലില്ല; വനിതകള്‍ നേതൃസ്ഥാനത്തേക്ക് വരുമെന്നും കാരാട്ട്

മുസ്ലീംലീഗിനെ ഇടത് മുന്നണിയിലെടുക്കാനുള്ള പരിഗണനയിലില്ലെന്ന് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മുസ്ലിം ലീഗ് സമുദായത്തിന്റെ ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. മുസ്ലീം ലീഗിനെ മുന്നണിയിലെക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയിലോ എല്‍.ഡി.എഫിലോ ഒരുതരത്തിലുള്ള ചര്‍ച്ചകളും ഇല്ലെന്നും പ്രകാശ് കാരാട്ട് മാതൃഭൂമിയോട് വ്യക്തമാക്കി.

ഐ.എന്‍.എലിനെ 25 കൊല്ലത്തോളം നിരീക്ഷിച്ചാണ് ഇടതു മുന്നണിയുടെ ഭാഗമാക്കിയത്. ഐ.എന്‍.എല്‍ സമുദായ സംഘടനയായല്ല പ്രവര്‍ത്തിക്കുന്നത്.

സി.പി.എമ്മില്‍ സ്ത്രീകളുടെ പ്രാതിനിധ്യം പടിപടിയായി ഉയര്‍ത്തും. നേതൃസ്ഥാനങ്ങളിലേക്ക് സ്ത്രീകളെ കൊണ്ടുവരും. ദളിത് വിഭാഗത്തില്‍ നിന്നുള്ളവരുടെ എണ്ണവും കൂട്ടും. കേന്ദ്ര കമ്മിറ്റി വരെ മാത്രമേ ഇപ്പോള്‍ ദളിത് പ്രാതിനിധ്യമുള്ളു.

രണ്ടാം പിണറായി മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെയും മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചതിന്റെ ഭാഗമായാണ് കെ.കെ ശൈലജയെ ഒഴിവാക്കിയത്. തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാമതും മത്സരിച്ച് വിജയിച്ചത് കൊണ്ടാണ് അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കിയത്.

1987ല്‍ കെ.ആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സി.പി.എം പരിഗണിച്ചിരുന്നില്ല. ഗൗരിയമ്മ വലിയ നേതാവായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വലിയ പങ്കും വഹിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in