ഗോ ബാക്ക് വിളിച്ച് പ്രതിപക്ഷം; ക്ഷുഭിതനായി ഗവര്‍ണര്‍

ഗോ ബാക്ക് വിളിച്ച് പ്രതിപക്ഷം; ക്ഷുഭിതനായി ഗവര്‍ണര്‍

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷം. ഗവര്‍ണറും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതിപക്ഷം. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ആര്‍.എസ്.എസ് ഗവര്‍ണര്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുന്നു.

പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ക്ഷുഭിതനായി. പ്രതിഷേധത്തിനുള്ള സമയമല്ല ഇതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രതിഷേധം അനവസരത്തിലാണ്. പ്രതിഷേധം ഉത്തരവാദിത്തം കാണിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണര്‍ കുട പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. നയപ്രഖ്യാപനം നടത്താന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in