നിലമ്പൂര്‍ തിരിച്ചു പിടിച്ച് യുഡിഎഫ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പതിനൊന്നായിരത്തില്‍ ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ അടക്കം യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. പി.വി.അന്‍വര്‍ നേടിയ വോട്ടുകളും യുഡിഎഫ് വിജയത്തില്‍ നിര്‍ണ്ണായകമായി. എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ അടക്കം യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. എല്‍ഡിഎഫ് വോട്ടുകളാണ് തനിക്ക് ലഭിച്ചതെന്ന് അന്‍വറും പ്രതികരിച്ചിരുന്നു. 9 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിക്കുന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് പിന്നോട്ട് പോയിരുന്നില്ല.