നടന്‍ ദിലീപിനെതിരെ പുതിയ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന

നടന്‍ ദിലീപിനെതിരെ പുതിയ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ നടൻ ദിലീപിനെതിരെ പുതിയ കേസ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 'എസ്.പി കെ.എസ് സുദർശന്‍റെ കൈ വെട്ടണം' എന്ന ദിലീപിന്‍റെ പരാമർശത്തിലാണ് കേസ്.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ൻ പൊലീസ് തീ​രു​മാ​നിച്ചിരുന്നു. ബാ​ല​ച​ന്ദ്ര​കു​മാ​ർ, പ്ര​തി​ക​ളാ​യ പ​ൾ​സ​ർ സു​നി, ന​ട​ൻ ദി​ലീ​പ് എ​ന്നി​വ​രെയും വൈകാതെ ചോ​ദ്യം ചെയ്യും.

ഫെ​ബ്രു​വ​രി 16ന് ​വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി വി​ധി പ​റ​യേ​ണ്ട​തി​നാ​ൽ ഈ ​മാ​സം 20ന് ​അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ക്രൈം​ബ്രാ​ഞ്ച് ഐ.​ജി ഫി​ലി​പ്, എ​സ്.​പി​മാ​രാ​യ കെ.​എ​സ്. സു​ദ​ർ​ശ​ൻ, സോ​ജ​ൻ തു​ട​ങ്ങി​യ​വ​ർ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. 13 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​സം​ഘം പ​ള്‍സ​ര്‍ സു​നി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സു​നി അ​മ്മ​യെ ഏ​ൽ​പി​ച്ച ക​ത്ത് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

The Cue
www.thecue.in