സ്ത്രീകള്‍ക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാന്‍ ഇനിയുമൊരുപാട് ദൂരം മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി

സ്ത്രീകള്‍ക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാന്‍ ഇനിയുമൊരുപാട് ദൂരം മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി

വികസിതവും പുരോഗമനോന്‍മുഖവുമായ സമൂഹം സൃഷ്ടിക്കണമെങ്കില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു സമൂഹമായി മാറാന്‍ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ദേശീയ ബാലികാ ദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ലിംഗസമത്വവും തുല്യനീതിയും സമൂഹത്തിന്റെ ബോധ്യമായി മാറ്റിയാലാണ് ആ ലക്ഷ്യം നിറവേറ്റാനാകുക. അതിനായി ഒരുമിച്ച് നില്‍ക്കണമെന്നും പ്രയത്‌നിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പെണ്‍കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോയും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

ഇന്ന് ദേശീയ ബാലികാ ദിനം. വികസിതവും പുരോഗമനോന്മുഖവുമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടണമെങ്കില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാന്‍ കഴിയുന്ന സ്ഥിതി വിശേഷം സംജാതമാകണം. അത്തരമൊരു സമൂഹമായി മാറാന്‍ ഇനിയുമൊരുപാട് ദൂരം നമ്മള്‍ മുന്നോട്ടു പോകേണ്ടതുണ്ട്. ആ ലക്ഷ്യം നിറവേറ്റാന്‍, ലിംഗസമത്വവും തുല്യനീതിയും സമൂഹത്തിന്റെ ബോധ്യമായി മാറ്റാന്‍ പ്രയത്‌നിക്കുമെന്നു ദൃഢപ്രതിജ്ഞ ചെയ്യാം. അതിനായി ഒരുമിച്ച് നില്‍ക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in