'എന്നാല്‍ ടീച്ചര്‍മാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെ', സ്ത്രീത്വത്തിന് അപമാനമെന്ന് മുസ്ലിം സംഘടനകള്‍

'എന്നാല്‍ ടീച്ചര്‍മാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെ', സ്ത്രീത്വത്തിന് അപമാനമെന്ന് മുസ്ലിം സംഘടനകള്‍
WS3

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ബാലുശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെതിരെ മുസ്ലിം സംഘടനകള്‍. പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കാത്ത തീരുമാനമാണ്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് യൂണിഫോമെന്നും മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതിനെതിരെ മുസ്ലിം സംഘടനകള്‍ ധര്‍ണയും പ്രതിഷേധ റാലിയും നടത്തി.

കുട്ടികളില്‍ ലിബറല്‍ ആശയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണിതെന്ന് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി. '' 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂളില്‍ പെണ്‍കുട്ടികളോട് ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിച്ച് വരണമെന്നാണ് പറഞ്ഞിരിക്കുന്നത്. തെറ്റായ തീരുമാനവും സ്ത്രീത്വത്തിന് എതിരുമാണ്. ജനാധിപത്യ വിരുദ്ധമായ തീരുമാനമാണ്. ഭൂരിപക്ഷം പേരുടെയും അഭിപ്രായം പരിഗണിക്കാതെയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതെന്ന് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി. ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി പെണ്‍കുട്ടികളുടെ മാനസികാവസ്ഥ ആരും മനസിലാക്കുന്നില്ല; പെണ്‍കുട്ടികള്‍ക്ക് പ്രശ്‌നമില്ലായെന്ന് നിങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല; അങ്ങനെയാണെങ്കില്‍ ടീച്ചര്‍മാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെ.

ഇ.കെ-എ.പി വിഭാഗം സുന്നി സംഘടനകളും മുജാഹിദ് വിഭാഗവും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരായ പ്രതിഷേധത്തിലുണ്ടെന്ന് മജീദ് സഖാഫി. യൂണിഫോം മാറ്റാനുള്ള തീരുമാനത്തില്‍ സ്‌കൂളും പിടിഎയും പിന്‍മാറണമെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി. നേരത്തെ സ്‌കൂള്‍ തീരുമാനത്തിനെതിരെ എം.എസ്.എഫും കെ.എസ്.യുവും രംഗത്ത് വന്നിരുന്നു.

'എന്നാല്‍ ടീച്ചര്‍മാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെ', സ്ത്രീത്വത്തിന് അപമാനമെന്ന് മുസ്ലിം സംഘടനകള്‍
കുട്ടികളോട് സ്നേഹമുള്ളവർ ഈ മാറ്റങ്ങളെ എതിർക്കില്ല

Related Stories

No stories found.
logo
The Cue
www.thecue.in