ബോംബ് പൊട്ടുന്നത് സിപിഎമ്മിനുള്ളിൽ; നിഴലിനെ പേടിക്കുന്ന ഭീരുവാണ് പിണറായി;  മുല്ലപ്പള്ളി രാമചന്ദ്രൻ

ബോംബ് പൊട്ടുന്നത് സിപിഎമ്മിനുള്ളിൽ; നിഴലിനെ പേടിക്കുന്ന ഭീരുവാണ് പിണറായി; മുല്ലപ്പള്ളി രാമചന്ദ്രൻ

Published on

പിണറായി വിജയന്‍ പറഞ്ഞ ബോംബ് പൊട്ടുന്നത് സിപിഐഎമ്മിനുള്ളില്‍തന്നെയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭീതിയിലാണ് പിണറായി വിജയൻ . ഇപി ജയരാജനോടും പി ജയരാജനോടും പിണറായി കാണിച്ചത് അനീതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പിണറായി വിജയന്‍ ആകെ ഭയപ്പെട്ടിരിക്കുകയാണ്. എന്ത് വിസ്‌ഫോടനമാണ് സംഭവിക്കുക എന്ന ഭീതിയിലും അങ്കലാപ്പിലുമാണ് അദ്ദേഹം. അതുകൊണ്ടാണ് ബോംബ് പൊട്ടാനുണ്ടെന്ന് അദ്ദേഹം മുന്‍കൂറായി പറഞ്ഞത്. ഏറ്റവും വലിയ ബോംബ് ഇപ്പോള്‍ പൊട്ടാന്‍ പോകുന്നത് സിപിഐഎമ്മിനുള്ളില്‍ത്തന്നെയാണ്’. പിണറായി വിജയനെ കഴിഞ്ഞ അഞ്ചുവര്‍ഷമായി പിന്നില്‍നിന്ന് കാത്തുസൂക്ഷിച്ച മനുഷ്യനാണ് ഇപി ജയരാജന്‍. അദ്ദേഹത്തോട് കാണിച്ചത് കടുത്ത വിവേചനമാണ്. അദ്ദേഹത്തിന്റെ മനസിന്റെ ആശങ്കയാണ് കഴിഞ്ഞ ദിവസം വാക്കുകളിലൂടെ പ്രതിഫലിച്ചത്. മുഖ്യമന്ത്രിയെ വര്‍ഷങ്ങളായി അറിയാം. സ്വന്തം നിഴലിനെപ്പോലും പേടിക്കുന്ന ഭീരുവാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ യോഗങ്ങള്‍ നടത്തുന്നത് പിആര്‍ ഏജന്‍സിയാണ്. 120 കോടിയാണ് അതിന് മാത്രമായി ചിലവാക്കുന്നത് . പിണറായി വിജയന്റെ മകളുടെ സ്ഥാപനത്തില്‍ റെയ്ഡ് നടന്നേക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖം രക്ഷിക്കാന്‍ വേണ്ടിയെങ്കിലും ഇഡി പിണറായിയെ ചോദ്യം ചെയ്യണം. അതിന് ഇഡി തയ്യാറായില്ലെങ്കില്‍ നഷ്ടപ്പെടാന്‍ പോവുന്നത് മോദിയുടെയും അമിത് ഷായുടെയും മുഖമാണ്. ഒരുപക്ഷേ, രാഷ്ട്രീയ നാടകമായിരിക്കാം അവിടെ നടക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

logo
The Cue
www.thecue.in