വിലക്കില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് മീഡിയ വണ്‍

വിലക്കില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് മീഡിയ വണ്‍
Published on

സംപ്രേഷണ വിലക്കിനെതിരെ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് മീഡിയ വണ്‍. നിയമ പോരാട്ടം തുടരുമെന്ന് മീഡിയ വണ്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. അപ്പീല്‍ നല്‍കാന്‍ രണ്ട് ദിവസത്തെ സാവകാശം നല്‍കണമെന്ന് മീഡിയ വണ്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സംപ്രേഷണ വിലക്ക് നീക്കണമെന്ന മീഡിയ വണ്ണിനെ ഹര്‍ജി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം കണക്കിലെടുത്താണ് ഹൈക്കോടതി തള്ളിയത്.

ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി ശരിവെക്കുന്നതെന്ന് ജസ്റ്റിസ് എന്‍. നാഗരേഷ് പറഞ്ഞു.

മീഡിയാ വണ്ണിനെതിരായ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹാജരാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയന്‍സ് നല്‍കാത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമെന്നും കോടതി പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയനും തൊഴിലാളികളും നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്ര അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in