'ഭരണകൂടത്തെ തൃപ്തിപ്പെടുത്തി വാര്‍ത്തകള്‍ നല്‍കാനാവില്ല'; അപ്പീലുമായി മീഡിയ വണ്‍

'ഭരണകൂടത്തെ തൃപ്തിപ്പെടുത്തി വാര്‍ത്തകള്‍ നല്‍കാനാവില്ല'; അപ്പീലുമായി മീഡിയ വണ്‍

സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മീഡിയ വണ്‍ ചാനല്‍ അപ്പീല്‍ നല്‍കി. ചാനലിന്റെ ഭാഗം കേള്‍ക്കാതെ ലൈസന്‍സ് റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അപ്പീലില്‍ പറയുന്നു. വാര്‍ത്താ ചാനലിന് ഭരണകൂടത്തെ തൃപ്തിപ്പെടുത്തി വാര്‍ത്തകള്‍ നല്‍കാനാകില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തന്നെ സംശയാസ്പദമാണ്. ലൈസന്‍സ് പുതുക്കുമ്പോള്‍ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ല. ഇത് സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ലെന്നും അപ്പീലില്‍ പറയുന്നു.

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവരാണ് സംയുക്തമായി അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ അപ്പീല്‍ പരിഗണിക്കും.

കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എന്‍ നാഗരേഷ് സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്യണമെന്ന മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി തള്ളിയത്. വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ഗൗരവമുള്ളവതാണെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.

Related Stories

No stories found.
logo
The Cue
www.thecue.in