മീഡിയവൺ വിലക്ക് തുടരും; ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളി

മീഡിയവൺ വിലക്ക് തുടരും; ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളി

മീഡിയവൺ ചാനലിന്റെ വിലക്ക് തുടരും. ചാനൽ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിം​ഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് നടപടി. പ്രവർത്തനം തുടരണമെങ്കിൽ ചാനലിന് ഇനി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും.

സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചായിരുന്നു കേന്ദ്ര സർക്കാർ ചാനലിന് വിലക്കേർപ്പെടുത്തിയത്. എന്നാൽ എന്താണ് ഇക്കാര്യങ്ങൾ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. മുദ്രവെച്ച കവറിൽ കേന്ദ്ര സർക്കാർ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വാദം.

കോടതി കേന്ദ്ര സർക്കാരിന്റെ ഫയൽ പരിശോധിച്ച് ഒരു തീരുമാനം എടുത്തിരിക്കുകയാണ് എന്നാണ് മനസിലായത്. ഹൈക്കോടതിയെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുമ്പോൾ പരിമിതികൾ ഉണ്ട്. സുപ്രീം കോടതിയിലേക്ക് പോകും, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു.

ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. സിം​ഗിൾ ബെഞ്ച് വിധിക്കെതിരെ കേരള യൂണിയൻ ഓഫ് വർക്കിം​ഗ് ജേണലിസ്റ്റും ഹർജി സമർപ്പിച്ചിരുന്നു. വിധി നിർഭാ​ഗ്യകരമെന്ന് കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കെ.പി റജി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in