'മന്ത്രിപ്പണി കളഞ്ഞതിന്റെ പക'; ജലീല്‍ വര്‍ഗീയ കാര്‍ഡിറക്കി കളിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിറോ മലബാര്‍ സഭ

കെ ടി ജലീല്‍
കെ ടി ജലീല്‍

സ്വജനപക്ഷപാതം തിരിച്ചറിഞ്ഞ് മന്ത്രിപ്പണി നിര്‍ത്തിച്ച ലോകായുക്തയോടുള്ള പകപോക്കലാണ് കെ.ടി ജലീലിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സിറോ മലബാര്‍ സഭ. സിറിയക് ജോസഫിനെ അധിക്ഷേപിക്കുന്നത് അഴിമതിക്കെതിരെ വിധി പറയുന്ന ജുഡിഷ്യറിയോടുള്ള വെല്ലുവിളിയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് അധിക്ഷേപിക്കുന്നതിന്റെ ഭാഗമാണെന്നും സിറോ മലബാര്‍ സഭ അല്‍മേയ ഫോറം ആരോപിക്കുന്നു.

സ്വജനപക്ഷപാതം, അഴിമതി എന്നിവയ്‌ക്കെതിരെ വിധി പറഞ്ഞ ന്യായാധിപന്റെ ഇമേജ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അഭികാമ്യമല്ലെന്ന് കൈ.ടി ജലീലും സി.പി.എമ്മും തിരിച്ചറിയണം. അങ്ങാടിയില്‍ തോറ്റതിന് അമ്മയെ തല്ലുന്നത് എന്തിനാണ്?.

മന്ത്രിയായിരിക്കെ ക്രിസ്ത്യന്‍ പങ്കാളിത്തം ഇല്ലാതാക്കാന്‍ ശ്രമിച്ച കേസ് ഹൈക്കോടതിക്ക് മുന്നിലുണ്ടെന്നും അതിന്റെ വിധി വരുന്നത് മുന്നില്‍ കണ്ട് സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കാനാണ് കെ.ടി ജലീല്‍ ശ്രമിക്കുന്നതെന്നും സിറോ മലബാര്‍ സഭ ആരോപിക്കുന്നു. വര്‍ഗ്ഗീയ കാര്‍ഡിറക്കുന്നത് ഇതിന്റെ ഭാഗമായാണ്.

കെ.ടി ജലീല്‍ കൂടി ഉള്‍പ്പെട്ട മന്ത്രിസഭയുടെ കാലത്താണ് സിറിയക് ജോസഫിനെ നിയമിച്ചത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതി ഏകകണ്ഠമായാണ് സിറിയക് ജോസഫിനെ തെരഞ്ഞെടുത്തത്. കെ.ടി ജലീലിന്റെ ആരോപണങ്ങള്‍ക്ക് പിണറായി മന്ത്രിസഭ മറുപടി പറയണമെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in