പിൻവാതിലിലൂടെ പാർട്ടി പിടിക്കാൻ ശ്രമിക്കുന്നവരെ പിന്തുണക്കരുത്; അർദ്ധരാത്രിയിലെ സ്റ്റോപ്പ് ഓർഡറിനെതിരെ സുധാകരൻ

പിൻവാതിലിലൂടെ പാർട്ടി പിടിക്കാൻ ശ്രമിക്കുന്നവരെ പിന്തുണക്കരുത്; അർദ്ധരാത്രിയിലെ സ്റ്റോപ്പ് ഓർഡറിനെതിരെ സുധാകരൻ

കെ.പി.സി.സി പുനഃസംഘടന നിർത്തിവെച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്തി അറിയിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ.

എം.പിമാരുടെ പരാതിയെ തുടർന്ന് ഇന്നലെ അർധരാത്രിയോടെയാണ് പുനഃസംഘടന നിർത്തിവെക്കാൻ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. പുനഃസംഘടനയുടെ അന്തിമപട്ടികയ്ക്ക് കെ.പി.സി.സി നേതൃത്വം ഇന്നലെ അം​ഗീകാരം നൽകിയിരുന്നു.

പിൻവാതിലിലൂടെ പാർട്ടി പിടിക്കാൻ ശ്രമിക്കുന്ന ചിലരുടെ നീക്കങ്ങളെ പിന്തുണക്കരുതെന്ന് സുധാകരൻ എ.ഐ.സി.സി നേതൃത്വത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എം.പിമാർ പരാതി നൽകിയെങ്കിൽ ആ പരാതി കെ.പി.സി.സിക്ക് കൈമാറണമെന്നും സുധാകരൻ ഹൈക്കമാൻഡിനോട്.

എ.ഐ.സി.സിയുടെ ഇടപെടലിൽ കടുത്ത അതൃപ്തി പ്രകടമാക്കികൊണ്ടായിരുന്നു കത്ത്. പാർട്ടിയിലെ ​ഗ്രൂപ്പുകളുമായും വിവിധ വിഭാ​ഗം നേതാക്കളുമായും ചർച്ച നടത്തിയും എല്ലാവരിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ചുമാണ് പുനഃസംഘടന പട്ടിക തയ്യാറാക്കിയതെന്നും സുധാകരൻ ഹൈക്കമാൻഡിന് എഴുതിയ കത്തിൽ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in