'മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു'; ചില്‍ഡ്രന്‍സ് ഹോമിലേക്ക് തിരിച്ചു പോകില്ലെന്ന് പെണ്‍കുട്ടികള്‍

'മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു'; ചില്‍ഡ്രന്‍സ് ഹോമിലേക്ക് തിരിച്ചു പോകില്ലെന്ന് പെണ്‍കുട്ടികള്‍

യുവാക്കള്‍ മദ്യം നല്‍കി ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്ത് കടന്ന പെണ്‍കുട്ടികള്‍. ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ക്കെതിരെയാണ് ആരോപണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകള്‍ ചുമത്തി രണ്ട് യുവാക്കള്‍ക്കെതിരെ കോസെടുക്കും.

റിപ്പബ്ലിക് ദിനത്തിലാണ് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികള്‍ പുറത്ത് കടന്നത്. ഇവരെ ബെഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. രണ്ട് കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്.

ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നും ബസ് ജീവനക്കാരനില്‍ നിന്നും യാത്രയ്ക്കുള്ള പണം പെണ്‍കുട്ടികള്‍ കടം വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. കുട്ടികളുടെ സുഹൃത്ത് ഗൂഗിള്‍ പേ വഴി പണം ഇരുവര്‍ക്കും തിരിച്ച് നല്‍കി.

ചില്‍ഡ്രന്‍സ് ഹോമിലേക്ക് തിരിച്ചു പോകില്ലെന്ന നിലപാടിലാണ് പെണ്‍കുട്ടികള്‍. ഒരു കുട്ടിയെ ഏറ്റെടുക്കുമെന്ന് വീട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഒരുമിച്ച് പഠിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in