'ഹിന്ദുവാണെന്ന് എഴുതി നല്‍കി നൃത്തം ചെയ്യാനാകില്ല'; മന്‍സിയയെ പിന്തുണച്ച് കൂടല്‍മാണിക്യത്തില്‍ നിന്നും പിന്‍വാങ്ങി കലാകാരന്‍മാര്‍

'ഹിന്ദുവാണെന്ന് എഴുതി നല്‍കി നൃത്തം ചെയ്യാനാകില്ല'; മന്‍സിയയെ പിന്തുണച്ച് കൂടല്‍മാണിക്യത്തില്‍ നിന്നും പിന്‍വാങ്ങി കലാകാരന്‍മാര്‍

ഹിന്ദുവല്ലെന്ന കാരണത്താല്‍ പി.വി മന്‍സിയയെ ഒഴിവാക്കിയ കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ പങ്കെടുക്കില്ലെന്ന് കലാകാരന്‍മാര്‍. ഹിന്ദുവാണെന്ന് എഴുതി സമ്മതിച്ച് ആ വേദിയില്‍ നൃത്തം ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്ന് ഡാന്‍സര്‍ അഞ്ജു അരവിന്ദ്. കാര്‍ത്തിക് മണികണ്ഠന്‍ ഭരതനാട്യം അവതരിപ്പിക്കുന്നതില്‍ നിന്നും പിന്‍മാറിയതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കലയ്ക്ക് ജാതിയും മതവുമില്ലെന്നും അഞ്ജു അരവിന്ദ് പറയുന്നു. പ്രോഗ്രാമിനെക്കുറിച്ച് അറിയാനായി പോയ തന്റെ സുഹൃത്തിനോട് ഹിന്ദുവാണെന്ന് എഴുതി ഒപ്പിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളിലെ നൃത്തോല്‍സവങ്ങളില്‍ ഇല്ലാതിരുന്ന നിബന്ധനകളാണ് ഇത്തവണ ഉള്ളത്. പക്കമേളക്കാര്‍ക്ക് ഉള്ള പ്രതിഫലം പോലും സംഘാടകര്‍ നല്‍കില്ലെങ്കിലും പരിപാടിയുടെ മികവ് കൊണ്ടാണ് പങ്കെടുക്കാന്‍ ആഗ്രഹിച്ചത്. നിബന്ധനകള്‍ വെച്ച് ഹിന്ദുവാണെന്ന് എഴുതി നല്‍കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. തെരഞ്ഞെടുത്തതിന് ശേഷം പരിപാടിയില്‍ നിന്നും ഒഴിവാക്കുമ്പോള്‍ കലാകാരന്‍മാര്‍ക്ക് എന്താണ് വിലയെന്ന് കാര്‍ത്തിക് മണികണ്ഠന്‍ ചോദിക്കുന്നു.

അഞ്ജു അരവിന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

And..... Yes, I have decided not to perform at the Koodalmanikyam dance festival which was scheduled for the 21st of April.

ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്താന്‍ എനിക്ക് പലകാരണങ്ങള്‍ ഉണ്ട്.

*കൂടല്‍മാണിക്യം കമ്മിറ്റിയുടെ നിബന്ധനകളില്‍ പറയുന്ന പോലെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാന്‍ പാടില്ല എന്ന 'പുരാതനമായ' നിയമം ഉണ്ടെന്നിരിക്കെ മന്‍സിയയുടെ അപേക്ഷയെ ആദ്യം പരിഗണിച്ച്, ഫോട്ടോ ഉള്‍പ്പെടെ മറ്റ് details വാങ്ങിച്ചു പ്രിന്റ് ചെയ്തു പുറത്തിറക്കി പിന്നീട് മത വിശ്വാസി അല്ല എന്ന ഒറ്റകാരണം കൊണ്ട് അവസരം നിഷേധിച്ചത്.

*പ്രോഗ്രാം കണ്‍ഫോം ചെയ്യാന്‍ പോയ എന്റെ സുഹൃത്തിനോട് 'ഞാന്‍ ഹിന്ദു ആണ്' എന്ന് (എന്റെ ഫോം ഉള്‍പ്പെടെ) എഴുതി ഒപ്പിടാന്‍ പ്രേരിപ്പിച്ചത്.

*'സമര്‍പ്പണ' കലാപരിപാടിയില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത നിബന്ധകളും കാരണങ്ങളും പറഞ്ഞു പക്കമേള കലാകാരന്മാരെ ഒഴിവാക്കുന്നത്. എന്നാല്‍ ഈ നിബന്ധനകള്‍ ഒന്നും കഴിഞ്ഞ വര്‍ഷങ്ങളിലെ നൃത്തോത്സവങ്ങളില്‍ ഉണ്ടായിരുന്നും ഇല്ല.

കൂടാതെ പ്രമുഖ കലാകാര്‍ ഉള്‍പ്പെടെ നിരവധി കലാകാരെ തിരഞ്ഞെടുത്തതിന് ശേഷം 'അവരുടേതായ' കാരണങ്ങള്‍ പറഞ്ഞു അവസരം നിഷേധിച്ചു എന്നാണ് അറിയാന്‍ സാധിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളിലെ മികവ് കൊണ്ടുതന്നെയാണ് വളര്‍ന്നുവരുന്ന മറ്റ് കലാകാരെ പോലെ ഞാനും അപേക്ഷ അയച്ചതും അവസരം ലഭിച്ചപ്പോള്‍ പക്കമേളക്കാര്‍ക്ക് ഉള്ള പ്രതിഫലം പോലും സംഘാടകര്‍ നല്‍കില്ല എന്നറിഞ്ഞിട്ടും നൃത്തപരിപാടി ചെയ്യാന്‍ ആഗ്രഹിച്ചതും അതിനായി പ്രായത്‌നിച്ചതും. എന്നാല്‍ നിബന്ധനകള്‍ വെച്ച് വെച്ച്, ഞാന്‍ ഹിന്ദു ആണ് എന്ന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ട സാഹചര്യത്തില്‍ വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്.

ഒരു കലാകാരി എന്ന നിലയില്‍, കലയ്ക്ക് ജാതിയും മതവും ഇല്ല എന്ന പൂര്‍ണ്ണ ബോധ്യത്താല്‍, കല അവതരിപ്പിക്കാന്‍ 'ഹിന്ദുവാണ്' എന്ന് എഴുതി സമ്മതിച്ചു ആ വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ എനിക്ക് സാധിക്കില്ല.

Therefore I BOYCOTT this opportunity.

അഞ്ജു അരവിന്ദ്.

കാര്‍ത്തിക് മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ്

In solidarity with the artists who had sidelined from the koodalmanikyam dance and music fest. Im backing out from my performance supoosed to happen on April 17th.

മാത്രം അല്ല പ്രമുഖരായ കലാകാരന്മാരെ വരെ തിരഞ്ഞെടുത്തതിന് ശേഷം സ്വ കാരണത്താല്‍ വേണ്ടാത്തെവെക്കുകയെയും ചെയ്തിട്ടുണ്ട്. ഇവിടെ അപ്പോള്‍ നമ്മള്‍ കലാകാരന്മാര്‍ക് എന്താണ് വില?

More power to you Mansiya Vp and to all the artists who had discarded from this festival.

Related Stories

No stories found.
logo
The Cue
www.thecue.in