പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ നിര്‍ത്തില്ല; ഗവര്‍ണറുമായി സംഘര്‍ഷത്തിനില്ലെന്ന് കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍
കോടിയേരി ബാലകൃഷ്ണന്‍

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ നിര്‍ത്തില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ പറഞ്ഞത് കൊണ്ട് പെന്‍ഷന്‍ നിര്‍ത്തില്ല. രണ്ട് വര്‍ഷത്തിന് ശേഷം പേഴ്‌സണല്‍ സ്റ്റാറഫുകള്‍ മാറുമെന്നത് തെറ്റായ വിവരമാണ്. ഗവര്‍ണറുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍.

ഗവര്‍ണര്‍ പറഞ്ഞ ഒരുമാസത്തെ സാവകാശം കോടിയേരി ബാലകൃഷ്ണന്‍ തള്ളി. ഒരുമാസത്തിന് ശേഷം ഇവിടെയുണ്ടാകുമെന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ കീഴ്‌പ്പെട്ടുവെന്ന് പറയുന്നത് ശരിയല്ല. അത് മാധ്യമ വ്യാഖ്യാനനമാണ്. ശരിയല്ലെങ്കില്‍ ശരിയല്ലെന്ന് പറയാന്‍ സര്‍ക്കാരിന് മടിയില്ല. പ്രശ്‌നം പരിഹരിക്കാനാണ് മുന്‍ഗണന.

ഗവര്‍ണറും മുഖ്യമന്ത്രിയും നിരന്തരം ആശയവിനിമയം നടത്തേണ്ടതാണ്. ഗവര്‍ണര്‍ പറഞ്ഞിട്ടല്ല പൊതുഭരണ സെക്രട്ടറിയെ മാറ്റിയത്. ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രം ഇടപെടാന്‍ ശ്രമിച്ചാല്‍ സി.പി.എം നേരിടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in