ഇക്കാലത്ത് അറിവുണ്ടായാല്‍ മാത്രം പോര, തിരിച്ചറിവുമുണ്ടാകണം; മന്ത്രി കെ.എന്‍. ബാലഗോപാല്‍

ഇക്കാലത്ത് അറിവുണ്ടായാല്‍ മാത്രം പോര, തിരിച്ചറിവുമുണ്ടാകണം; മന്ത്രി കെ.എന്‍. ബാലഗോപാല്‍
Published on

വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് അറിവുണ്ടായാല്‍ പോര, തിരിച്ചറിവുണ്ടാവുകയാണ് പ്രധാനമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കൊട്ടാരക്കര ഗവണ്മെന്റ് എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂള്‍ ആഡിറ്റോറിയം, സ്‌കൂളിന്റെ പ്രവേശന കവാടം, ചുറ്റുമതില്‍, സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാലത്ത് അറിവുണ്ടായാല്‍ മാത്രം പോര, തിരിച്ചറിവുമുണ്ടാകണം; മന്ത്രി കെ.എന്‍. ബാലഗോപാല്‍
പട്ടിണി മാറ്റാന്‍ കുതിരയോടും നായയോടും മത്സരിച്ചോടിയ ജെസി ഓവന്‍സ്

''ഇക്കാലത്ത് വീട്ടിലിരുന്ന് ഇന്റര്‍നെറ്റില്‍ പരതിയാല്‍ എല്ലാ കാര്യങ്ങളും അറിയാനാകും. പക്ഷേ അറിവുകള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കണം എന്ന് മനസ്സിലാക്കണമെങ്കില്‍ സഹവാസം വേണം. അതിനായി ജനങ്ങളുടെയും കുട്ടികളുടെയും ഇടയിലേക്കിറങ്ങണം. അറിവും തിരിച്ചറിവും തമ്മിലുള്ള വ്യത്യാസം നാം മനസിലാക്കേണ്ടതുണ്ട്. അറിവ് നിങ്ങള്‍ക്ക് എവിടുന്നും കിട്ടും. വീട്ടിലിരുന്ന് രഹസ്യമായി സാധനങ്ങള്‍ വാങ്ങിവെച്ച് ബോംബ് പരീക്ഷണം നടത്തിയ ആളുകളെ പറ്റി കേട്ടിട്ടില്ലേ. ഒരു തോക്ക് കയ്യില്‍ കിട്ടിയാല്‍, കാഞ്ചി വലിച്ചാല്‍ വെടിപൊട്ടും എന്നുള്ളത് നമുക്കറിയാം. എന്നാല്‍ അത് ചെയ്തു കഴിഞ്ഞാല്‍ ഉണ്ടാവുന്ന അപകടത്തെപ്പറ്റി മനസ്സിലാക്കി അത് ചെയ്യാതിരിക്കുന്നതാണ് തിരിച്ചറിവ്,'' അദ്ദേഹം പറഞ്ഞു.

ഇക്കാലത്ത് അറിവുണ്ടായാല്‍ മാത്രം പോര, തിരിച്ചറിവുമുണ്ടാകണം; മന്ത്രി കെ.എന്‍. ബാലഗോപാല്‍
നാട് കാണുക എന്നതിനേക്കാൾ മികച്ച രീതിയിൽ വീഡിയോ ചിത്രീകരിക്കുക എന്നതായിരുന്നു മനസിലുള്ള ഏക കാര്യം |Santhosh George Kulangara Interview

വിവരങ്ങള്‍ പലപ്പോഴും അപൂര്‍ണമാണ്. ഉദാഹരണത്തിന് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ മതി. പലപ്പോഴും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ആളുടെ സ്വഭാവമായിരിക്കും വാര്‍ത്തയ്ക്കും. റിപ്പോര്‍ട്ടര്‍ക്കനുസരിച്ച് വാര്‍ത്തയും വ്യത്യസ്തമായ തരത്തില്‍ ആയിരിക്കും. പക്ഷേ ആ വാര്‍ത്തയിലെ വിവരത്തെ എങ്ങനെയാണ് നമ്മള്‍ ഉപയോഗിക്കേണ്ടതെന്നത് വളരെ പ്രധാനമാണ്. ഇത് അറിവും തിരിച്ചറിവും തമ്മിലുള്ള വ്യത്യാസത്തിന് നല്ലൊരു ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

ഇക്കാലത്ത് അറിവുണ്ടായാല്‍ മാത്രം പോര, തിരിച്ചറിവുമുണ്ടാകണം; മന്ത്രി കെ.എന്‍. ബാലഗോപാല്‍
സനാതനധര്‍മ്മം ചാതുര്‍വര്‍ണ്ണ്യമാണെന്ന പ്രസ്താവന അപകടകരം; കാവിവത്കരണം എന്ന വാക്കിന് താന്‍ എതിര്; വി.ഡി.സതീശന്‍

കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എസ്.ആര്‍. രമേശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍ ബഷീര്‍, വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണ മേനോന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി കുമാരി, കൗണ്‍സിലര്‍ അരുണ്‍ കാടാംകുളം, അനിത ഗോപകുമാര്‍, പിടിഎ പ്രസിഡന്റ് ബി വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in