ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും വിവാഹിതരാകുന്നു

ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും വിവാഹിതരാകുന്നു

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ കെ.എം സച്ചിന്‍ ദേവും വിവാഹിതരാകുന്നു. ഒരു മാസത്തിന് ശേഷം വിവാഹം നടക്കും. കുടുംബങ്ങള്‍ തമ്മില്‍ വിവാഹ കാര്യത്തില്‍ തീരുമാനമെടുത്തതായി സച്ചിന്‍ ദേവ് എം.എല്‍.എയുടെ പിതാവ് കെ.എം നന്ദകുമാര്‍ പ്രതികരിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്യ രാജേന്ദ്രന്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമാണ് സച്ചിന്‍ ദേവ്. 21ാം വയസ്സിലാണ് ആര്യ മേയറായത്.

ബാലസംഘം, എസ്.എഫ്.ഐ സംഘടനകളില്‍ സഹപ്രവര്‍ത്തകരായിരുന്നു സച്ചിന്‍ ദേവും ആര്യ രാജേന്ദ്രനും. ആ പരിചയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴാണ് ആര്യ രാജേന്ദ്രന്‍ മേയറായത്. സി.പി.എം ചാല ഏരിയ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ് സച്ചിന്‍ ദേവ്.

കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട് ആന്റ് സയന്‍സ് കോളേജിലും ലോ കോളേജിലുമായിരുന്നു സച്ചിന്‍ ദേവ് പഠിച്ചത്. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജിലായിരുന്നു ആര്യ പഠിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in