ഇടപെടലുകൾക്കായി 'കനവ്' ഇനിയില്ല; കെജെ ബേബിക്ക് വിട

കെജെ ബേബി
കെജെ ബേബി
Published on

സാമൂഹിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്നറിയപ്പെടുന്ന കെജെ ബേബി അന്തരിച്ചു. വയനാട് നടവയലിലെ വീടിനോട് ചേർന്ന കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടക പ്രവർത്തകനും സംവിധായകനുമായിരുന്നു. ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​യാണ് ശ്രദ്ധ നേടിയത്. വയനാട്ടിലെ ആദിവാസികൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു ബേബി.

കെജെ ബേബി വേദിയിൽ
കെജെ ബേബി വേദിയിൽ

അ​പൂ​ർ​ണ,​ ​നാ​ടു​ഗ​ദ്ദി​ക,​ ​കു​ഞ്ഞ​പ്പ​ന്റെ​ ​കു​രി​ശ് ​മ​ര​ണം,​ ​കീ​യൂ​ലോ​ക​ത്ത് ​നി​ന്ന്,​ ​ഉ​യി​ർ​പ്പ്,​ ​കുഞ്ഞി​മാ​യി​ൻ​ ​എ​ന്താ​യി​രി​ക്കും​ ​പ​റ​ഞ്ഞ​ത് എന്നീ നാടകങ്ങൾക്ക് രചനയും ​ഗു​ഡ എന്ന സി​നി​മ​ സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ​മാ​വേ​ലി​മ​ന്റം,​ ബെ​സ്‌​പു​ർ​ക്കാ​ന,​ ​ഗു​ഡ്‌​ബൈ​ ​മ​ല​ബാ​ർ​ ​ എന്നിവയാണ് പുസ്തകങ്ങൾ.​ ​നാ​ടു​ഗദ്ദി​ക​ ​നാ​ട​ക​വും​ ​മാ​വേ​ലി​മ​ന്റം​ ​നോ​വ​ലും​ ​ സർവകലാശാലകളിൽ ​പ​ഠ​ന​ ​വി​ഷ​യമായി.​ 1994ൽ മാവേലി മൻ്റത്തിന് ​കേ​ര​ള​ ​സാ​ഹി​ത്യ ​അ​ക്കാ​ദമി​ ​അ​വാ​ർഡ് ലഭിച്ചു. ​മു​ട്ട​ത്ത് ​വ​ർ​ക്കി​ ​അ​വാ​ർ​ഡ്,​ ​ടി.​വി.​കൊച്ചു ​ബാ​വ​ ​അ​വാ​ർ​ഡ്,​ ​അ​കം​ ​അ​വാ​ർ​ഡ്,​ ​ജോ​സ​ഫ് ​മു​ണ്ട​ശേ​രി​ ​അ​വാ​ർ​ഡ്,​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ര​ത് ​ഭ​വ​ൻ​ ​ഗ്രാ​മീ​ണ​ ​നാ​ട​ക​ ​സ​മ​ഗ്ര​സം​ഭാ​വ​ന​ ​പു​ര​സ്‌​ക്കാ​രവും അദ്ദേഹം സ്വന്തമാക്കി. കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം കെ ജെ ബേബി സ്വന്തം ഇടപെടലുകൾ അടയാളപ്പെടുത്തിയിരുന്നു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ ജെ ബേബി സജീവമായി ഇടപെട്ടിരുന്നു. കെ ജെ ബേബിയുടെ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ലഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in