തൊട്ടുകൂടായ്മ, തമ്പുരാന്‍ സിന്‍ഡ്രോം; അവാര്‍ഡ് ജേതാക്കളെ അപമാനിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പി.ടി തോമസ്

തൊട്ടുകൂടായ്മ, തമ്പുരാന്‍ സിന്‍ഡ്രോം; അവാര്‍ഡ് ജേതാക്കളെ അപമാനിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പി.ടി തോമസ്

കോവിഡിന്റെ പേരില്‍ കലാകാരന്മാരെ അപമാനിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയ്ക്കുള്ള പുരസ്‌കാരം പിണറായി വിജയന്‍ ഉറപ്പിച്ചുവെന്ന് പി.ടി തോമസ് എം.എല്‍.എ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേരിട്ട് നല്‍കാത്തതിനെ വിമര്‍ശിച്ചാണ് പി.ടി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉത്തരകൊറിയന്‍ ഭരണാധികാരി കിംങ് ജോങ് ഉന്നിനെനെയും പിണറായി വിജയനെയും താരതമ്യം ചെയ്താണ് പി.ടിയുടെ പോസ്റ്റ്. കാലാകാരന്മാര്‍ ഔദാര്യത്തിനുവന്നതാണെന്ന ബോധ്യത്തിലാണ് മുഖ്യമന്ത്രി ഏമാന്‍ ഗര്‍വ് കാണിച്ചതെന്നും പി.ടി തോമസ്. രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

പി.ടി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പോയകാല തൊട്ടുകൂടായ്മ പുനരവതരിക്കപ്പെട്ടിരിക്കുന്നു. കയ്യുറയും മാസ്‌ക്കും ധരിച്ചാണ് ലോകത്തെ ഏത് ഭരണാധികാരിയും കോവിഡ് ഭീതിയെ മറികടക്കുന്നത്.ഇവിടെ കയ്യുറയുംമുഖാവരണവും ധരിച്ചു നിന്ന മുഖ്യമന്ത്രി, വേണെവന്ന് എടുത്ത് കൊണ്ട് പൊയ്‌ക്കൊ ' എന്ന ധാര്‍ഷ്ട്യമാണ് കാണിച്ചത്.

കലാകാരന്‍മാര്‍ വെറും അടിമകള്‍ ; ഏമാന്‍ തൊടില്ല ;

തീണ്ടാപ്പാടകലെവന്ന് ദാനം സ്വീകരിച്ച് പൊയ്‌ക്കൊള്ളണം എന്ന തമ്പുരാന്‍ സിന്‍ഡ്രോം.

മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിനെയും വേദിയില്‍ അപമാനിച്ചു ;

അവാര്‍ഡിനായി കൈ ഉയര്‍ത്തിയ ലിജോ ജോസ് പെല്ലിശേരിയോട് ശില്പം എടുത്ത് പൊയ്‌ക്കോളാന്‍ ആജ്ഞ.

കാലാകാരന്മാര്‍ ഔദാര്യത്തിനുവന്നതാണെന്ന ബോധ്യത്തിലാണ് മുഖ്യമന്ത്രി ഏമാന്‍ ഗര്‍വ് കാണിച്ചത്.

വേദിയില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം മേയറോടു മാത്രം ഏമാന്‍ പാര്‍ട്ടിക്കുറ് കാണിച്ചു, സുവനീര്‍ നേരിട്ട് കൊടുത്തായി പ്രകാശനം.

കോവിഡ് പേടി മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിച്ചതാണോ എന്ന് സംശയിക്കണം.

അവാര്‍ഡ് ജേതാക്കളായ കലാകാരന്മാരെ അപമാനിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണം.

വിളിച്ചുവരുത്തി അപമാനിക്കുന്നവരില്‍ നിന്നും വിട്ടുനില്‍ക്കാന്‍

നട്ടെല്ലുള്ള കലാകാരന്‍മാര്‍ തയ്യാറാകണം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലെന്ന് വിവരം

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ജേതാക്കള്‍ക്ക് നേരിട്ട് നല്‍കാത്തത് ചടങ്ങിനെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലെന്ന് വിവരം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താനിരുന്ന അവാര്‍ഡ് വിതരണ ചടങ്ങിന് മുന്നോടിയായി പങ്കെടുക്കുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇതില്‍ അവാര്‍ഡ് സ്വീകരിക്കാനെത്തിയ ജേതാക്കളില്‍ ഒരാള്‍ക്ക് കോവിഡ് പൊസിറ്റിവ് സ്ഥിരീകരിച്ചു. കോവിഡ് പൊസിറ്റിവ് ആയ വ്യക്തിയെ അവാര്‍ഡ് ദാനത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും സമ്പര്‍ക്ക സാധ്യത നിലനില്‍ക്കുന്ന പ്രശ്‌നം ഉണ്ടായിരുന്നു.

അവാര്‍ഡ് ജേതാവ് പോസിറ്റീവായ സാഹചര്യത്തില്‍ മുഖ്യമന്ത്രി എത്തില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവാര്‍ഡ് വിതരണത്തില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തലസ്ഥാന വികസനത്തെക്കുറിച്ച് രാവിലെ വി ജെ ടി ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മുഖ്യമന്ത്രി കോവിഡ് സാഹചര്യത്തില്‍ ആ ചടങ്ങ് ഒഴിവാക്കിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അവാര്‍ഡുകള്‍ നേരിട്ട് കൈമാറുന്നത് പ്രായോഗികമല്ലെന്ന കാര്യം മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചതും ഇതേ തുര്‍ന്നാണെന്നറിയുന്നു. തന്റെ സാന്നിധ്യത്തില്‍ പുരസ്‌ക്കാരങ്ങള്‍ മേശപ്പുറത്തു വെക്കുകയും ജേതാക്കള്‍ സ്വീകരിക്കുകയും ചെയ്യുന്ന രീതിയില്‍ ചടങ്ങ് നടക്കട്ടെ എന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

നേരിട്ട് കൈമാറാത്തത് അവാര്‍ഡ് ലഭിച്ചവരെ അപമാനിക്കുന്നത് ആണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കോവിഡ് വ്യാപനം തടയാന്‍ അവസാന നിമിഷത്തില്‍ നടത്തിയ പുനക്രമീകരണമായിരുന്നു ഇതെന്നാണ് സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്

Related Stories

No stories found.
logo
The Cue
www.thecue.in