മണ്ണിനടിയിലായ കുടുംബങ്ങളെക്കാൾ വലുതാണ് ക്വാറി മാഫിയ, രാജമല ദുരന്തത്തില്‍ വി.ഡി സതീശന്‍

മണ്ണിനടിയിലായ കുടുംബങ്ങളെക്കാൾ വലുതാണ് ക്വാറി മാഫിയ, രാജമല ദുരന്തത്തില്‍ വി.ഡി സതീശന്‍

ഇടുക്കി രാജമലയിലെ മലയിടിച്ചില്‍ ദുരന്തം അനധികൃത പാറഖനനം സൃഷ്ടിക്കുന്ന വിപത്ത് കൂടിയാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശന്‍ എംഎല്‍എ. പശ്ചിമഘട്ട മലനിരകളില്‍ നടക്കുന്ന അനധികൃതമായ പാറ ഖനനത്തെക്കുറിച്ചും തെറ്റായ രീതിയിലുള്ള ഭൂവിനിയോഗത്തെക്കുറിച്ചും അര ഡസന്‍ പ്രാവശ്യമെങ്കിലും നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. സഭക്കകത്തും പുറത്തും പറയുന്ന ഇത്തരം കാര്യങ്ങള്‍ ആരും ഗൗരവമായി എടുക്കാറില്ല. സംസ്ഥാനത്ത് ആറായിരത്തോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. ഭൂരിഭാഗവും അനധികൃതവുമാണെന്നും വി.ഡി സതീശന്‍.

വിജു. ബി.യെന്ന ടൈംസ് ഓഫ് ഇന്ത്യയിലെ പത്രപ്രവര്‍ത്തകന്‍ പശ്ചിമഘട്ടം മുഴുവന്‍ യാത്ര ചെയ്ത് തയ്യാറാക്കിയ flood and fury എന്ന പുസ്തകം ഉണ്ട്. ആ പുസ്തകത്തില്‍ കുടകിലും ഇടുക്കിയിലും വയനാട്ടിലും സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് പ്രവചന സ്വഭാവത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം വയനാട്ടിലും ഈ വര്‍ഷം കുടകിലും ഇടുക്കിയിലും അത് സംഭവിച്ചു കഴിഞ്ഞു. പക്ഷെ മണ്ണിനടിയിലായ കുടുംബങ്ങളെക്കാള്‍ വലുതാണ് സംസ്ഥാനത്തെ ക്വാറി മാഫിയ. ഇനിയെങ്കിലും നടപടിയുണ്ടാകണമെന്നും വി.ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇടുക്കിയിലെ രാജമലയില്‍ ഉരുള്‍ പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

പശ്ചിമഘട്ട മലനിരകളില്‍ നടക്കുന്ന അനധികൃതമായ പാറ ഖനനത്തെക്കുറിച്ചും തെറ്റായ രീതിയിലുള്ള ഭൂവിനിയോഗത്തെക്കുറിച്ചും അര ഡസന്‍ പ്രാവശ്യമെങ്കിലും നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. സഭക്കകത്തും പുറത്തും പറയുന്ന ഇത്തരം കാര്യങ്ങള്‍ ആരും ഗൗരവമായി എടുക്കാറില്ല.

സംസ്ഥാനത്ത് ആറായിരത്തോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. ഭൂരിഭാഗവും അനധികൃതം.

2018 ലെ മഹാപ്രളയത്തിനു ശേഷം വിജു. ബി.യെന്ന ടൈംസ് ഓഫ് ഇന്ത്യയിലെ പത്രപ്രവര്‍ത്തകന്‍ പശ്ചിമഘട്ടം മുഴുവന്‍ യാത്ര ചെയ്ത് തയ്യാറാക്കിയ flood and fury എന്ന പുസ്തകം ഉണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന് കൊച്ചിയില്‍ ഒരു സ്വീകരണവും നല്‍കിയിരുന്നു. ആ പുസ്തകത്തില്‍ കുടകിലും ഇടുക്കിയിലും വയനാട്ടിലും സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് പ്രവചന സ്വഭാവത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം വയനാട്ടിലും ഈ വര്‍ഷം കുടകിലും ഇടുക്കിയിലും അത് സംഭവിച്ചു കഴിഞ്ഞു.

പക്ഷെ മണ്ണിനടിയിലായ കുടുംബങ്ങളെക്കാള്‍ വലുതാണ് സംസ്ഥാനത്തെ ക്വാറി മാഫിയ.

ഇനിയെങ്കിലും....

Related Stories

No stories found.
logo
The Cue
www.thecue.in