ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം വേണം; കേന്ദ്രത്തോട് കേരളം

ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം വേണം; കേന്ദ്രത്തോട് കേരളം

ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളത്തിന്റെ ശുപാര്‍ശ. പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് സംസ്ഥാനത്തിന്റെ ശുപാര്‍ശ. വീഴ്ചയുണ്ടായാല്‍ ഗവര്‍ണറെ പുറത്താന്‍ അനുമതി നല്‍കണമെന്നാണ് കേരളം കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഗവര്‍ണറെ നിയമിക്കുന്നതിലും പുറത്താക്കുന്നതിലും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് കേരളം ആവശ്യപ്പെടുന്നു. സംസ്ഥാനം നല്‍കുന്ന പാനലില്‍ നിന്നായിരിക്കണം ഗവര്‍ണര്‍മാരെ നിയമിക്കേണ്ടത്. ഭരണഘടനാ ലംഘനമോ, ചാന്‍സലര്‍ പദവിയില്‍ വീഴ്ചയോ ഉണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കാനും അധികാരം വേണം.

സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തുറന്ന പേര് നടക്കുന്നതിനിടെയാണ് കേരളം ശക്തമായ നിലപാട് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in