നേട്ടങ്ങളില്‍ കൈയടിക്കാതെ ഭരണപക്ഷം; പ്രകടിപ്പിക്കുന്നത് ഗവര്‍ണറോടുള്ള നീരസം

നേട്ടങ്ങളില്‍ കൈയടിക്കാതെ ഭരണപക്ഷം; പ്രകടിപ്പിക്കുന്നത് ഗവര്‍ണറോടുള്ള നീരസം

നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് കൈയടിക്കാതെ ഭരണപക്ഷം. നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ഉപാധികള്‍ വെച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോടുള്ള പ്രതിഷേധമാണെന്ന് സൂചന. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഡസ്‌കില്‍ അടിച്ച് സന്തോഷം പ്രകടിപ്പിക്കുമായിരുന്നു. ഇത്തവണ നിശബ്ദമായി കേള്‍ക്കുകയാണ് ഭരണപക്ഷം.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കേള്‍ക്കാനുള്ള ഉദ്യോഗസ്ഥ ഗ്യാലറിയില്‍ ഇന്നലെ നടപടി നേരിട്ട കെ.ആര്‍ ജ്യോതിലാല്‍ എത്തി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ മുന്നോട്ട് വെച്ച ഉപാധിയുടെ അടിസ്ഥാനത്തില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും ജ്യോതിലാലിനെ ഇന്നലെ തെറിപ്പിച്ചിരുന്നു.

ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. ആര്‍.എസ്.എസ് ഗവര്‍ണര്‍ ഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം നിയമസഭ കവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in