പുതിയ ബെന്‍സ് വേണമെന്ന് സര്‍ക്കാരിനോട് ഗവര്‍ണര്‍; 85 ലക്ഷം രൂപ അനുവദിക്കണം

പുതിയ ബെന്‍സ് വേണമെന്ന് സര്‍ക്കാരിനോട് ഗവര്‍ണര്‍; 85 ലക്ഷം രൂപ അനുവദിക്കണം

പുതിയ ബെന്‍സ് വേണമെന്ന സര്‍ക്കാരിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 85 ലക്ഷം രൂപ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് രാജ്ഭവന്‍ രേഖാമൂലം ആവശ്യപ്പെട്ടു. നിലവിലുള്ള കാര്‍ ഒന്നര ലക്ഷം കിലോ മീറ്റര്‍ ഓടിയത് കൊണ്ട് പുതിയ ബെന്‍സ് വേണമെന്നാണ് രാജ്ഭവന്റെ വിശദീകരണം.

വി.വി.ഐ.പി പ്രോട്ടോക്കോള്‍ പ്രകാരം ഒരുലക്ഷം കിലോ മീറ്റര്‍ ഓടിയ വാഹനം മാറ്റണമെന്നും രാജ്ഭവന്‍ ചൂണ്ടിക്കാണിക്കുന്നു. മന്ത്രിമാരുടെ പേഴ്‌സണ്‍ല്‍ സ്റ്റാഫിന്റെ പെന്‍ഷനുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ ബെന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗവര്‍ണറുടെ ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ ഖജനാവിന് അധികഭാരം ഉണ്ടാക്കുന്നുവെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. പേഴ്‌സണല്‍ സ്റ്റാഫുകളെ സംബന്ധിച്ച മുഴുവന്‍ രേഖകളും രാജ്ഭവന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in