ധര്‍മ്മടത്ത് ആദ്യ റൗണ്ടില്‍ പിണറായി വിജയന്‍ പിന്നില്‍, ആദ്യ റൗണ്ടില്‍ കുതിച്ച് യുഡിഎഫ്; LIVE UPDATES

ധര്‍മ്മടത്ത് ആദ്യ റൗണ്ടില്‍ പിണറായി വിജയന്‍ പിന്നില്‍, ആദ്യ റൗണ്ടില്‍ കുതിച്ച് യുഡിഎഫ്; LIVE UPDATES

ധര്‍മ്മടത്ത് ആദ്യ റൗണ്ടില്‍ പിണറായി വിജയന്‍ പിന്നില്‍

ധര്‍മ്മടത്ത് ആദ്യ റൗണ്ട് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 733 വോട്ടുകള്‍ക്ക് പിന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.പി.അബ്ദുള്‍ റഷീദാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.

ആദ്യ റൗണ്ടില്‍ കുതിച്ച് യുഡിഎഫ്, 8 മന്ത്രിമാര്‍ സിറ്റിംഗ് സീറ്റുകളില്‍ പിന്നില്‍

വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് കുതിപ്പ്. 90ഓളം സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ 44 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ്. 8 മന്ത്രിമാര്‍ സിറ്റിംഗ് സീറ്റുകളില്‍ പിന്നിലാണ്. മന്ത്രിമാരായ വി.എന്‍.വാസവന്‍, കെ.ബി.ഗണേഷ് കുമാര്‍, വീണ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, ആര്‍.ബിന്ദു തുടങ്ങിയവര്‍ പിന്നില്‍.

ആദ്യ ലീഡ് നിലകള്‍ പുറത്ത്, സണ്ണി ജോസഫ്, പി.എ.മുഹമ്മദ് റിയാസ്, കെ.എന്‍.ബാലഗോപാല്‍, കെ.മുരളീധരന്‍ മുന്നില്‍

പേരാവൂരില്‍ ആദ്യ ലീഡ് നില പുറത്തു വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് മുന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയാണ് തൊട്ടുപിന്നില്‍.ബേപ്പൂരില്‍ പി.എ.മുഹമ്മദ് റിയാസും കൊട്ടാരക്കരയില്‍ കെ.എന്‍.ബാലഗോപാലും വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരനും ലീഡ് ചെയ്യുന്നു.

പോസ്റ്റല്‍ വോട്ടുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തുടങ്ങി

വോട്ടെണ്ണല്‍ ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ പോസ്റ്റല്‍ വോട്ടുക ളില്‍ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് ലീഡില്‍. വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തുടങ്ങി. തുടക്കം എല്‍ഡിഎഫിനായിരുന്നു ലീഡെങ്കിലും യുഡിഎഫ് തൊട്ടുപിന്നാലെ ലീഡ് പിടിച്ചു. ലീഡ് മാറിമറിയുന്ന കാഴ്ചയായിരുന്നു പിന്നീട്. ആദ്യ ട്രെന്‍ഡ് അല്‍പ സമയത്തിനകം.

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ ലീഡ് അല്‍പ സമയത്തിനകം

വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടരയോടെ വോട്ടിംഗ് മെഷീനുകള്‍ എണ്ണാന്‍ ആരംഭിക്കും. എട്ടരയോടെ തന്നെ ആദ്യ ട്രെന്‍ഡുകള്‍ ലഭ്യമായിത്തുടങ്ങും. പത്തുമണിയോടെ ഫലസൂചനകള്‍ ലഭ്യമാകും.

ഭരണമാറ്റം ഉണ്ടാകുമോ? അതോ തുടര്‍ ഭരണമോ?

ഭരണമാറ്റം ഉണ്ടാകുമോ? അതോ തുടര്‍ ഭരണമോ? ബിജെപി അക്കൗണ്ട് തുറക്കുമോ? ട്രെന്‍ഡ് എന്താണെന്ന് അല്‍പ സമയത്തിനകം അറിയാം. പോസ്റ്റല്‍ വോട്ടുകളുടെ സോര്‍ട്ടിംഗ് പൂര്‍ത്തിയായി. ആദ്യമെണ്ണുക പോസ്റ്റല്‍ വോട്ടുകള്‍. കളമശ്ശേരിയില്‍ സ്‌ട്രോംഗ് റൂമിന്റെ താക്കോല്‍ കാണാതായതായി പരാതി.

വോട്ടെണ്ണൽ അ‍ൽപ സമയത്തിനകം, സ്ട്രോം​ഗ് റൂമുകൾ‌ തുറന്നു, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകൾ, ആദ്യ ട്രെൻഡ് എട്ടരക്ക്; LIVE UPDATES

കേരളം ആര് ഭരിക്കുമെന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം. വോട്ടെണ്ണൽ അൽപ സമയത്തിനകം ആരംഭിക്കും. എൽഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോൾ അധികാരത്തിൽ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യമെണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളായിരിക്കും. എട്ടരയോടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. 8.30ഓടെ ആദ്യ ട്രെന്‍ഡ് ലഭ്യമാകും. 10 മണിയോടെ ഫലസൂചനകള്‍ ലഭ്യമാകും. 43 വോട്ടെണ്ണല്‍ സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇവയിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും. 15,465 ജീവനക്കാരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. ഫലങ്ങള്‍ results.eci.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിം​ഗ് ശതമാനം.

logo
The Cue
www.thecue.in