ബി.ജെ.പി ഓഫീസ് താഴിട്ട് പൂട്ടി പ്രവര്‍ത്തകര്‍; കാസര്‍കോട് പ്രതിഷേധം

ബി.ജെ.പി ഓഫീസ് താഴിട്ട് പൂട്ടി പ്രവര്‍ത്തകര്‍; കാസര്‍കോട് പ്രതിഷേധം

കാസര്‍കോട് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ ഓഫീസ് താഴിട്ട് പൂട്ടി. കെ.സുരേന്ദ്രനടക്കമുള്ള സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് പ്രതിഷേധം.

കെ.സുരേന്ദ്രന്‍ എത്തുമെന്ന് അറിഞ്ഞാണ് പ്രതിഷേധവുമായെത്തിയതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കുമ്പളം പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ഒത്തുകളിച്ചുവെന്നാരോപിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

കെ.സുരേന്ദ്രന് പരാതി നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സ്ഥാനങ്ങളില്‍ തൂങ്ങിക്കടച്ച് നില്‍ക്കുന്നത് ശരിയല്ല. തെരഞ്ഞെടുക്കപ്പെട്ടവര്‍ രാജിവെക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. രാജിവെച്ചില്ലെങ്കില്‍ സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും തടയുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in