തുടര്‍ഭരണത്തിന്റെ ഹുങ്കില്‍ സി.പി.എമ്മുകാര്‍ അഴിഞ്ഞാടുന്നു; തലശ്ശേരിയിലെ കൊല പ്രാദേശിക പ്രശ്‌നമെന്ന് സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍ 
കെ സുരേന്ദ്രന്‍ 

തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ ബന്ധമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സമഗ്രമായ അന്വേഷണം വേണം. പ്രാദേശിക പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

തുടര്‍ഭരണത്തിന്റെ ഹുങ്കില്‍ സി.പി.എം-സി.ഐ.ടി.യു-ഡിവൈഎഫ്.ഐ- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണ്.

ബി.ജെ.പി കൗണ്‍സിലര്‍ ലിജീഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല.പ്രസംഗത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത്് ആരോപണം ഉന്നയിക്കുകയാണ്. സി.പി.എം നടത്തിയ കൊലപാതകങ്ങള്‍ മറച്ചുവെക്കാനാണ് ആര്‍.എസ്.എസിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in