ലൈംഗികാതിക്രമം; ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മിഷണര്‍

ലൈംഗികാതിക്രമം; ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മിഷണര്‍

കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ബലാല്‍സംഗ ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മിഷണര്‍. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ കേസെടുക്കും. കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോകളിലെ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടി തുടങ്ങിയെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയും അറിയപ്പെടുന്ന ടാറ്റു ആര്‍ട്ടിസ്റ്റുമായ സുജീഷ് പി എസിനെതിരെയാണ് സമൂഹമാധ്യമമായ റെഡിറ്റിലൂടെ യുവതിയുടെ ആരോപണം പുറത്തുവന്നത്. ടാറ്റൂ സ്റ്റുഡിയോയില്‍ വെച്ച് തന്നെ ബലാല്‍സംഗം ചെയ്തു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ നിരവധി യുവതികള്‍ സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ആരോപണം ഉന്നയിച്ച യുവതി പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങളെല്ലാം തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ പ്രഥമിക അന്വേഷണം തുടങ്ങിയത്. എന്നാല്‍ യുവതി രേഖമൂലമൂള്ള പരാതി നല്‍കിയിട്ടില്ല. ആരോപണമുയര്‍ന്നതിന് പിന്നാലെ സുജീഷ് ഒളിവില്‍ പോയെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in