എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കണം-ഹൈക്കോടതി

എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കണം-ഹൈക്കോടതി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ പ്രതികളായ മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ നടന്നു വരുന്ന വിജിലന്‍സ് അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസില്‍ വെള്ളാപ്പള്ളി നടേശനാണ് ഒന്നാം പ്രതി. എസ്എന്‍ഡിപി യോഗത്തിന്റെ പ്രസിഡന്റ് എന്‍ എം സോമന്‍ രണ്ടാം പ്രതിയാണ്. കോടതിയുടെ മേല്‍നോട്ടത്തിലാണ് നിലവില്‍ വിജിലന്‍സ് അന്വേഷണം നടന്നു വരുന്നത്. കേസില്‍ വിജിലന്‍സ് എസ്പി വിശദമായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചത്.

മൈക്രോഫിനാന്‍സ് ഫണ്ടില്‍ തിരിമറികള്‍ നടന്നുവെന്നാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പതിനാറോളം താലൂക്ക് യൂണിയനുകളില്‍ മൈക്രോഫിനാന്‍സ് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആറ് താലൂക്ക് യൂണിയനുകളില്‍ മൈക്രോഫിനാന്‍സില്‍ ലഭിച്ച പണം യൂണിയന്‍ ഭാരവാഹികള്‍ വ്യക്തിപരമായി ഉപയോഗിച്ചതായി കണ്ടെത്തി. ഈ താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ കേസില്‍ പ്രതികളാകും.

മൈക്രോഫിനാന്‍സ് കേസിലെ മൂന്നാം പ്രതിയായിരുന്ന എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ സെക്രട്ടറി, കെ.കെ.മഹേശന്‍ ആത്മഹത്യ ചെയ്തിരുന്നു. 2020 ജൂണ്‍ നാലിനാണ് മഹേശനെ യൂണിയന്‍ ഓഫീസിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in