'ആകെയുള്ളത് ഒരു വനിത അംഗം'; ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേയെന്ന് ഫാത്തിമ തഹ്ലിയ

'ആകെയുള്ളത് ഒരു വനിത അംഗം'; ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേയെന്ന് ഫാത്തിമ തഹ്ലിയ

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലെ സ്ത്രീ പ്രാതിനിധ്യത്തെ പരിഹസിച്ച് എം.എസ്.എഫ് മുന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് വലിയ വായയില്‍ മറ്റ് പാര്‍ട്ടികളെ ഉത്‌ബോധിപ്പിക്കുന്ന സി.പി.എമ്മിന്റെ 17 അംഗ സെക്രട്ടറിയേറ്റില്‍ ആകെയുള്ളത് ഒരു വനിതാ അംഗമാണ്. സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ പാര്‍ട്ടി നശിച്ചു പോകുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനാണ് വീണ്ടും സെക്രട്ടറിയായിരിക്കുന്നത്. സ്ത്രീ വിമോചനത്തെക്കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ സി.പി.എമ്മുകാര്‍ ഇനിയും വരില്ലേയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഫാത്തിമ തഹ്ലിയ.

ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ഉല്‍ബോധനം നല്‍കാറുള്ള സി.പി.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആകെയുള്ളത് ഒരു വനിതാ അംഗം. സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ പാര്‍ട്ടി നശിച്ചു പോകുമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രിയപ്പെട്ട സഖാക്കളെ, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ ഈ വഴി.

ഇന്നലെ സമീപിച്ച സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയേറ്റിലേക്ക് സി.പി.എം പുതുതായി സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ല. പി.കെ ശ്രീമതി മാത്രമാണുള്ളത്. എട്ട് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയതില്‍ ഒറ്റ സ്ത്രീയുമില്ല. കൂടാതെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി.ശശിയെ വീണ്ടും ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷ വനിതാ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in