കോടിയേരിക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കി ഫാത്തിമ തഹ്ലിയ

കോടിയേരിക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കി ഫാത്തിമ തഹ്ലിയ

സംസ്ഥാന സമിതിയിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച പ്രതികരണം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തി തഹ്ലിയ. വനിതാ കമ്മീഷന് പരാതി നല്‍കി. സംസ്ഥാന സമിതിയില്‍ അമ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തുമോയെന്ന ചോദ്യത്തിന് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ മറുപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മറുപടി പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഫാത്തിമ തഹ്ലിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

ഫാത്തിമ തഹ്ലിയയുടെ പരാതി

കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കി.

From,

Adv. K. Fathima Thahiliya

Ex- Vice President

MSF National Committee

To,

The Chairperson,

State Women Commission, Kerala

Sub: കഴിഞ്ഞ ദിവസം സി.പി.എം പാര്‍ട്ടി സെക്രട്ടറി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട്.

മാഡം,

സി.പി.എമ്മിന്റെ പുതിയ കേരള സംസ്ഥാന കമ്മിറ്റി ഇന്നലെ നിലവില്‍ വന്നിരുന്നു. കമ്മിറ്റിയുടെ സെക്രട്ടറിയായി സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ ചുമതലയേറ്റത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ? എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസ്ഥാവന ഏറെ ഗുരുതരവും പൊതു പ്രവര്‍ത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുമുള്ളതാണ്. മാധ്യമങ്ങളോട് പ്രതികരിക്കവെ പാര്‍ട്ടി കമ്മിറ്റിയില്‍ അമ്പത് ശതമാനം സംവരണം സ്ത്രീകള്‍ക്ക് ഉണ്ടാകുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ ഈ പാര്‍ട്ടി കമ്മിറ്റിയെ തകര്‍ക്കുവാനാണോ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പൊതുജന സമക്ഷം ചോദിക്കുന്നുണ്ട്. ഇത് പൊതു പ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

പ്രതീക്ഷാപൂര്‍വ്വം

അഡ്വ. ഫാത്തിമ തഹിലിയ

Related Stories

No stories found.
logo
The Cue
www.thecue.in