ജില്ലകള്‍ തോറും 'ഫുഡ് സ്ട്രീറ്റ്' , ഹലാല്‍ വിരുദ്ധ വ്യാജപ്രചരണത്തിനെതിരെ ഡി.വൈ.എഫ്.ഐ, ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നതില്‍ പ്രതിഷേധം

ജില്ലകള്‍ തോറും 'ഫുഡ് സ്ട്രീറ്റ്' , ഹലാല്‍ വിരുദ്ധ വ്യാജപ്രചരണത്തിനെതിരെ ഡി.വൈ.എഫ്.ഐ, ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നതില്‍ പ്രതിഷേധം
DYFI to organise 'Food Street'

ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപക പ്രചരണം നടത്തുമെന്ന് ഡി.വൈ.എഫ്.ഐ. നവംബര്‍ 24 മുതല്‍ 'ഫുഡ് സ്ട്രീറ്റ്' എന്ന പേരില്‍ ജില്ലാ കേന്ദ്രങ്ങളില്‍ കാമ്പയിന്‍ സംഘടിപ്പിക്കും.

ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയാണ് ഹലാല്‍ വിരുദ്ധ കാമ്പയിനെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിഷ്ഠൂരമായാണ് ഭക്ഷണത്തില്‍ മതം തിരുകികയറ്റുന്നതെന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹലാല്‍ എന്നാല്‍ തുപ്പി ഭക്ഷണം നല്‍കുന്നതാണെന്ന കെ.സുരേന്ദ്രന്റെ പ്രചരണം ഹീനമാണെന്നും എസ്. സതീഷ്. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നതിനെ ഡിവൈഎഫ്‌ഐ തുറന്നുകാട്ടുമെന്നും സതീഷ്.

ഭക്ഷണത്തിന് മതമില്ല. "നാടിനെ വിഭജിക്കുന്ന ആർഎസ്എസ് ന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാഗ്രതപുലർത്തുക

എ.എ റഹീം, അഖിലേന്ത്യ പ്രസിഡന്റ് ഡിവൈഎഫ്‌ഐ

കോഴിക്കോട്ട് പാരഗണ്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചുകൊണ്ട് പാരഗണ്‍ ഹോട്ടലിനെതിരായ വര്‍ഗീയ കാമ്പയിനെതിരെ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹീമും രംഗത്ത് വന്നിരുന്നു.

The Cue
www.thecue.in