ജയസാധ്യത ഇല്ലാത്ത മണ്ഡലത്തിൽ പോയി ജയിക്കുന്നതാണ് ധീരത; രമേശ് പിഷാരടി

ജയസാധ്യത ഇല്ലാത്ത മണ്ഡലത്തിൽ പോയി ജയിക്കുന്നതാണ് ധീരത; രമേശ് പിഷാരടി

ജ​യ​സാ​ധ്യ​ത​യി​ല്ലാത്ത മ​ണ്ഡ​ല​ത്തി​ൽ പോ​യി ജയിച്ചുവരുന്നതാണ് ധീരതയെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. ബാ​ലു​ശ്ശേ​രി​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ന്നോട്ട് പോ​ക​ണ​മെ​ങ്കി​ൽ മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. 35 വ​ർ​ഷ​ക്കാ​ല​മാ​യി ഞ​ങ്ങ​ൾ മാ​റു​ന്നി​ല്ല എ​ന്ന് പി​ടി​വാ​ശി​യു​ള്ള​വ​ര​ല്ല ഇ​വി​ട​ത്തെ ജ​ന​ങ്ങ​ൾ. ഞങ്ങൾക്ക് മാ​റ​ണം എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രാ​ണ്. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലാ​യിരുന്നു മ​ഹാ​ത്മ ഗാ​ന്ധി​ ആ​ദ്യ​ത്തെ രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത് അ​ത് ക​ഴി​ഞ്ഞാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്ന​ത്. ഇ​ന്നാ​ട്ടു​കാ​ര​ന് മാ​ത്ര​മേ ഇ​വി​ട​ത്തെ സാ​മൂ​ഹി​ക-​രാ​ഷ്​​ട്രീ​യ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ അ​വ​കാ​ശ​മു​ള്ളൂ എ​ന്ന​ത് മൗ​ഢ്യ​മാ​ണ്.

ജയസാധ്യത ഇല്ലാത്ത മണ്ഡലത്തിൽ പോയി ജയിക്കുന്നതാണ് ധീരത; രമേശ് പിഷാരടി
സ്ത്രീകള്‍ക്ക് പരിഗണനയില്ല, തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ്; രാജി

ക​ല്യാ​ണ​ത്തി​ന് പ​ങ്കെ​ടു​ക്കു​ന്ന​തും മ​ര​ണ​വീ​ട്ടി​ൽ ത​ല​കാ​ണി​ച്ച് പോ​കു​ന്ന​തു​മ​ല്ല എം.​എ​ൽ.​എ​യു​ടെ പ​ണി. സി​നി​മ ന​ട​ന​ല്ലേ, ഹാ​സ്യ ന​ട​ന​ല്ലേ എ​ന്നൊ​ക്കെ​യാ​ണ് പലരും കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. ഒ​രു​പാ​ട് ക​ഷ്​​ട​പ്പെ​ട്ട് അ​ധ്വാ​നി​ച്ച് അ​ക്ഷീ​ണം പരിശ്രമിച്ചാണ് സി​നി​മ​യി​ലെ​ത്തിയത് . ജീ​വി​ക്കാ​നു​ള്ള വ​ഴി കൂ​ടി​യാ​ണി​ത്. സ്വ​ന്തം നാ​ട്ടി​ലും വീ​ട്ടി​ലു​മൊ​ക്കെ ജീ​വി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ര​നാ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ധ​ർ​മ​ജ​ൻ ജ​ന​കീ​യ​നാ​ണെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in