ക്യു സ്റ്റുഡിയോ, ദ ക്യു' വില്‍ നിന്ന് പുതിയൊരു പ്ലാറ്റ്‌ഫോം

cue studio logo launch
cue studio logo launch

ദ ക്യു ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്‌ഫോം 'ക്യു സ്റ്റുഡിയോ' എന്ന പേരില്‍ എന്റര്‍ടെയിന്‍മെന്റ്, ആര്‍ട്ട്, ഇന്‍ഫോടെയ്ന്‍മെന്റ്, ഒറിജിനല്‍സ് എന്നിവയ്ക്കായി പുതിയൊരു പ്ലാറ്റ്‌ഫോമിലേക്ക് കൂടി കടക്കുകയാണ്. ക്യു സ്റ്റുഡിയോയുടെ ലോഗോ കൊച്ചിയില്‍ ഫഹദ് ഫാസില്‍ പുറത്തിറക്കി. ഒറിജിനല്‍സ്, ഷോട്ട്ഫിലിം, വെബ് സീരീസ്, പ്രിമിയം സീരീസ് പ്രോഗ്രാമുകള്‍, കലാരംഗത്ത് നിന്നും ചലച്ചിത്ര മേഖലയില്‍ നിന്നുമുള്ള അഭിമുഖങ്ങള്‍, പ്രോഗ്രാമുകള്‍, ഡിജിറ്റല്‍ ഇന്ററാക്ടീവ് വീഡിയോകള്‍ എന്നിവ ക്യു സ്റ്റുഡിയോയുടെ ഉള്ളടക്കമായി പ്രേക്ഷകരിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

cue studio logo launch
cue studio logo launch

ഫാക്‌സ്റ്റോറി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ദ ക്യു, ക്യു സ്റ്റുഡിയോ എന്നീ പ്ലാറ്റ്‌ഫോമുകള്‍. പ്രശസ്ത ഡിസൈനര്‍ സൈനുല്‍ ആബിദാണ് ക്യു സ്റ്റുഡിയോ ലോഗോ രൂപകല്‍പ്പന ചെയ്തത്. ദ ക്യു ലോഗോയും സൈനുല്‍ ആബിദ് ഡിസൈന്‍ ചെയ്തതാണ്.

2019 ഫെബ്രുവരിയാണ് ഡിജിറ്റല്‍ ന്യൂസ് ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോമായ ദ ക്യു ലോഞ്ച് ചെയ്തത്. 2022ല്‍ ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റിവ് സ്റ്റാര്‍ട്ട് അപ് ലാബിലേക്ക് ദ ക്യു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ അംഗീകാരം നേടിയ മലയാളത്തിലെ ഏക സ്ഥാപനമാണ് ദ ക്യു. ഇന്ത്യയില്‍നിന്ന് 10 സ്ഥാപനങ്ങളെയാണ് ഗൂഗിള്‍ സ്റ്റാര്‍ട്ട് അപ്പ് ലാബിലേക്ക് തെരഞ്ഞെടുത്തിരുന്നത്.

ക്യു സ്റ്റുഡിയോ ഫേസ്ബുക്ക് പേജ്

https://www.facebook.com/cuestudio

Related Stories

No stories found.
logo
The Cue
www.thecue.in