സുകുമാരക്കുറുപ്പിനെ കണ്ടെന്ന് മുഖ്യമന്ത്രിക്ക് പരാതി; വീണ്ടും അന്വേഷണവുമായി ക്രൈം ബ്രാഞ്ച്

സുകുമാരക്കുറുപ്പിനെ
 കണ്ടെന്ന് മുഖ്യമന്ത്രിക്ക് പരാതി; വീണ്ടും അന്വേഷണവുമായി ക്രൈം ബ്രാഞ്ച്

സന്യാസി വേഷത്തില്‍ സുകുമാരക്കുറുപ്പിനെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണവുമായി ക്രൈംബ്രാഞ്ച്. പത്തനംതിട്ട ബിവറേജ് ഷേപ്പ് മാനേജര്‍ റെന്‍സ് ഇസ്മയിലാണ് സുകുമാരക്കുറിപ്പിനെ കണ്ടുവെന്ന് സംശയം പ്രകടിപ്പിച്ചത്. സന്യാസിയുടെ വേഷത്തില്‍ ട്രാവല്‍ ബ്ലോഗില്‍ കണ്ട വ്യക്തിക്ക് സുകുമാരക്കുറുപ്പ് തന്നെയാണെന്നാണ് റെന്‍സി ഇസ്മയിലിന്റെ വാദം. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ റെന്‍സി പരാതി നല്‍കിയിരുന്നു.

റെന്‍സിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പത്തനംതിട്ടയിലെത്തിയാണ് മൊഴിയെടുത്തത്. ഗുജറാത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സ്വാമിയെ പരിചയപ്പെട്ടത്. പിന്നീട് പത്രങ്ങളില്‍ സുകുമാരക്കുറുപ്പിനെ ഫോട്ടോ കണ്ടതോടെയാണ് സംശയം തോന്നിയതെന്നാണ് റിന്‍സി പറയുന്നത്. ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടും അന്വേഷിച്ചില്ല. ട്രാവല്‍ ബ്ലോഗില്‍ ഇയാളെ വീണ്ടും കണ്ടപ്പോഴാണ് സംശയം ബലപ്പെട്ടത്.

ഇതരസംസ്ഥാനങ്ങളിലുള്‍പ്പെടെ അന്വേഷണം നടക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. ആലപ്പുഴ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in