തിയറ്റര്‍ അടയ്ക്കും; പൊതുപരിപാടികളും പാടില്ല; തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം

തിയറ്റര്‍ അടയ്ക്കും; പൊതുപരിപാടികളും പാടില്ല; തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. സി കാറ്റഗറിയില്‍ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം ജില്ലയിലെ തിയറ്ററുകളും ജിമ്മുകളും നീന്തല്‍ കുളങ്ങളും അടച്ചിടും. കോളേജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രമേ നടത്താന്‍ പാടുള്ളു. ബാക്കി ക്ലാസുകള്‍ ഓണ്‍ലൈനാക്കണം.

മതപരമായ ചടങ്ങളുകള്‍ ഓണ്‍ലൈനായി നടത്തണം. പൊതുപരിപാടികള്‍ക്കും നിയന്ത്രണമുണ്ടാകും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ല.

സംസ്ഥാനത്തെ എട്ട് ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളാണ് ബി കാറ്റഗറിയിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in