മിനിമം പത്ത് രൂപ; ബസ് ചാര്‍ജ് കൂട്ടാന്‍ എല്‍.ഡി.എഫിന്റെ അനുമതി

മിനിമം പത്ത് രൂപ; ബസ് ചാര്‍ജ് കൂട്ടാന്‍ എല്‍.ഡി.എഫിന്റെ അനുമതി

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാന്‍ എല്‍.ഡി.എഫ് യോഗം അനുമതി നല്‍കി. മിനിമം ചാര്‍ജ് പത്ത് രൂപയാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് യോഗം തീരുമാനിച്ചു. ബസ് നിരക്ക് വര്‍ധിപ്പിച്ചുള്ള ഉത്തരവ് ഉടന്‍ ഇറങ്ങും. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തീരുമാനം എടുക്കാന്‍ എല്‍.ഡി.എഫ് നിര്‍ദേശിച്ചിട്ടുണ്ടെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രതികരിച്ചു.

മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കിലും കാലോചിതമായ മാറ്റം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നാലുദിവസം സമരം നടത്തിയിരുന്നു.

രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. പത്ത് രൂപയായി വര്‍ധിപ്പിക്കാനാണ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in