പരസ്പരം മനസിലാക്കാന്‍ കഴിയുന്നവര്‍; വിവാഹം കുടുംബവും പാര്‍ട്ടിയും തീരുമാനിക്കുമെന്ന് ആര്യ രാജേന്ദ്രന്‍

പരസ്പരം മനസിലാക്കാന്‍ കഴിയുന്നവര്‍; വിവാഹം കുടുംബവും പാര്‍ട്ടിയും തീരുമാനിക്കുമെന്ന് ആര്യ രാജേന്ദ്രന്‍

കെ.എം സച്ചിന്‍ ദേവ് എം.എല്‍.എയുമായുള്ള വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. പാര്‍ട്ടിയും കുടുംബവുമാണ് വിവാഹക്കാര്യം തീരുമാനിക്കേണ്ടത്. ഇരുവരും ജനപ്രതിനിധികളായതിനാല്‍ പാര്‍ട്ടി കൂടി തീരുമാനിക്കേണ്ടതുണ്ടെന്നും ആര്യാ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കല്യാണം എപ്പോള്‍ നടത്തണം എന്ന ആലോചനയിലേക്ക് എത്തിയിട്ടില്ല.വിവാഹക്കാര്യം രണ്ടു പേരുടെയും വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും ഒരേ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നു. പരസ്പരം മനസിലാക്കാന്‍ കഴിയുന്നവരാണ്. അതാണ് അടിസ്ഥാനപരമായി ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

വിവാഹം എപ്പോള്‍ നടത്തണമെന്ന് പാര്‍ട്ടിയും വീട്ടുകാരുമാണ് തീരുമാനിക്കേണ്ടത്. കുടുംബവും പാര്‍ട്ടിയും ഞങ്ങള്‍ക്ക് പ്രധാനമാണ്. അവരാണ് തീരുമാനിക്കേണ്ടത്.

എസ്.എഫ്.ഐയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നരാണ്. ആ രാഷ്ട്രീയത്തിന്റെ ഭാഗമായതാണ് അടുപ്പത്തിലേക്ക് നയിച്ചത്. നേരത്തെ തന്നെ സുഹൃത്തുക്കളാണ്. പരസ്പരം ചര്‍ച്ച ചെയ്തതിന് ശേഷമാണ് കുടുംബത്തെയും പാര്‍ട്ടിയെയും അറിയിച്ചത്.

ഉടന്‍ വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. പഠനം തുടരുകയാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in