സുരക്ഷിതനായി ബാബു; നന്ദി പറഞ്ഞ് അമ്മ

സുരക്ഷിതനായി ബാബു; നന്ദി പറഞ്ഞ് അമ്മ

Published on

45 മണിക്കൂര്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബു സുരക്ഷിതനായി തിരിച്ചെത്തി. രക്ഷാദൗത്യത്തിലെ രണ്ടുപേര്‍ കയറിട്ട് ബാബു കുടുങ്ങി ഇടത്തേക്ക് എത്തിയാണ് രക്ഷപ്പെടുത്തിയത്. ബാബുവിന്റെ അമ്മ ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറഞ്ഞു.

സുരക്ഷ ബെല്‍റ്റും കയറും ഉപയോഗിച്ചാണ് ബാബുവിന് മുകളില്‍ എത്തിച്ചത്. മുകളിലെത്തിച്ച ബാബുവിന് പ്രാഥമിക ചികിത്സ നല്‍കി. കാലില്‍ ചെറിയ മുറിവുണ്ട്. ചെറിയ ക്ഷീണമുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ഹെലികോപ്റ്ററില്‍ താഴെ എത്തിക്കും. കഞ്ചിക്കോട് എത്തിക്കും. റോഡ് മാര്‍ഗ്ഗം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കും. ചികിത്സക്കായുള്ള സംവിധാനങ്ങള്‍ ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

logo
The Cue
www.thecue.in