'കുഞ്ഞിനെ കണ്ടിട്ട് വിട്ടുപോരുന്നതില്‍ പ്രയാസം', കോടതിയില്‍ പ്രതീക്ഷയെന്ന് അനുപമ

'കുഞ്ഞിനെ കണ്ടിട്ട് വിട്ടുപോരുന്നതില്‍ പ്രയാസം', കോടതിയില്‍ പ്രതീക്ഷയെന്ന് അനുപമ

കുഞ്ഞിനെ വീണ്ടും കാണാനായതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമെന്ന് അനുപമ. ഡി.എന്‍.എ ഫലം പൊസിറ്റീവ് ആയതിന് പിന്നാലെ തിരുവനന്തപുരം കുന്നുകുഴി നിര്‍മല ശിശുഭവനിലെത്തി അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു. കോടതി നടപടിയിലൂടെ കുഞ്ഞിനെ വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അനുപമ.

അനുപമയുടെ വാക്കുകള്‍

കുഞ്ഞിനെ കാണാന്‍ പറ്റിയതില്‍ ഒരു പാട് സന്തോഷമുണ്ട്. അവനെ കണ്ടിട്ട് ഇവിടെ വിട്ടുപോകുന്നതിന്റെ സങ്കടമുണ്ട്. രണ്ട് ദിവസത്തിനകം കോടതി നടപടികളുണ്ടാകുമെന്നാണ് സി ഡബ്‌ളിയു സി പറഞ്ഞത്. കോടതി വിധി ഉണ്ടായാല്‍ പെട്ടെന്ന് തന്നെ കുട്ടിയെ കിട്ടുമെന്നാണ് കരുതുന്നത്. മകനെ അവര്‍ നന്നായി നോക്കുന്നുണ്ടായിരുന്നു. അവന്‍ ഹാപ്പിയാണ്.

തിങ്കളാഴ്ച ഉച്ചയോടെ തന്നെ അനുപമയുടെയും അജിത്തിന്റെയും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ വെച്ചാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. ചൊവ്വാഴ്ച വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും തെളിവ് നശിപ്പിക്കുമെന്ന് ഭയമുണ്ടെന്നും അനുപമ പറഞ്ഞിരുന്നു. കുഞ്ഞിനെ കാണാന്‍ അനുപമ അനുവാദം ചോദിച്ചിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in