നിര്‍ണായക ഫോണ്‍ ഹാജരാക്കിയില്ലെന്ന് പ്രോസിക്യൂഷന്‍;ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ച് കോടതി

നിര്‍ണായക ഫോണ്‍ ഹാജരാക്കിയില്ലെന്ന് പ്രോസിക്യൂഷന്‍;ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ച് കോടതി
Published on

കേസന്വേഷണത്തില്‍ നിര്‍ണായകമായ തെളിവായി കണക്കാക്കുന്ന ഫോണ്‍ ദിലീപ് ഹാജരാക്കിയില്ലെന്ന് പ്രോസിക്യൂഷന്‍. അന്വേഷണത്തോട് ദിലീപ് സഹകരിക്കുന്നില്ലെന്ന് പ്രേസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ആറ് ഫോണുകളാണ് ദിലീപ് കോടതിയില്‍ ഹാജരാക്കിയത്. ഏഴ് ഫോണുകളാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. ആവശ്യപ്പെട്ട മൂന്ന് ഫോണുകള്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ആരോപിച്ചു.

വധ ഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രേസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. ഫോണിന്റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കി. ഇത്തരമൊരു ഫോണ്‍ ഉപയോഗിച്ചില്ലെന്ന് ദിലീപ് വാദിച്ചു.

ഇതോടെ മുദ്രവെച്ച് രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ മുദ്രവെച്ച ഹാജരാക്കിയ ഫോണുകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചു.സൈബര്‍ വിദഗ്ധര്‍, പ്രോസിക്യൂഷന്‍, അന്വേഷണസംഘം, പ്രതിഭാഗം എന്നിവരുടെ സാന്നിധ്യത്തിലാണ് ഫോണുകള്‍ പരിശോധിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in