നടിമാർക്കെതിരെ അശ്ലീല പരാമർശം, സന്തോഷ് വർക്കിക്കെതിരെ പൊലീസിൽ പരാതി നൽകി 'അമ്മ'യും നടിമാരും

നടിമാർക്കെതിരെ അശ്ലീല പരാമർശം, സന്തോഷ് വർക്കിക്കെതിരെ പൊലീസിൽ പരാതി നൽകി 'അമ്മ'യും നടിമാരും
Published on

നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയതിൽ യൂട്യൂബർ സന്തോഷ് വർക്കിക്കെതിരെ പൊലീസിൽ പരാതി നൽകി 'അമ്മ'യും നടിമാരും. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സന്തോഷ് വർക്കി നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയത്. പരാമർശത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ചലച്ചിത്ര പ്രവർത്തകരും താരസംഘടനയും പോലീസിൽ പരാതി നൽകിയത്. 'അമ്മ' സംഘടന കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്കും ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവർ എഡിജിപി മനോജ് ഏബ്രഹാമിനും സൈബർ സെൽ എസ്പി അങ്കിത് അശോകനുമാണ് പരാതി നൽകിയത്.

നടിമാർക്കെതിരെ അശ്ലീല പരാമർശം, സന്തോഷ് വർക്കിക്കെതിരെ പൊലീസിൽ പരാതി നൽകി 'അമ്മ'യും നടിമാരും
അഭിനേതാക്കൾക്ക് എതിരായി അശ്ലീല പരാമർശം; സന്തോഷ് വർക്കിക്ക് പൊലീസ് താക്കീത്

2024 ജൂലൈയിൽ 'അമ്മ' നൽകിയ പരാതിയെത്തുടർന്ന് പാലാരിവട്ടം പൊലീസ് സന്തോഷ് വർക്കിയെ താക്കീത് ചെയ്തിരുന്നു. നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന് തന്നെയായിരുന്നു അന്നത്തെയും പരാതി. താക്കീതിനൊപ്പം ഇത്തരം പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന് പൊലീസ് രേഖാമൂലം എഴുതിവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നടിമാർക്കെതിരെ അശ്ലീലപരാമർശം നടത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in