എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍; മണ്ഡലം പ്രസിഡന്റ് ജിതിന്‍

എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍; മണ്ഡലം പ്രസിഡന്റ് ജിതിന്‍

സിപിഎം ആസ്ഥാനമായ എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിന്‍ ആണ് പൊലീസ് പിടിയിലായത്. ആക്രമണം നടന്ന് രണ്ടരമാസം കഴിഞ്ഞാണ് പ്രതിയെ പിടികൂടുന്നത്. അതേസമയം ജിതിന് കേസുമായി ബന്ധമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു.

ജിതിന്‍ ആണ് എകെജി സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍.

2022 ജൂണ്‍ 30ന് രാത്രിയാണ് തിരുവനന്തപുരം എ.കെ.ജി സെന്ററിന് മുന്നിലേക്ക് സ്‌കൂട്ടറിലെത്തിയ ആള്‍ സ്‌ഫോടക വസ്തു എറിഞ്ഞത്. പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഭരണകക്ഷിയുടെ ആസ്ഥാനമന്ദിരത്തിന് നേരെ ആക്രമണം നടത്തിയ പ്രതിയെ പിടികൂടാന്‍ വൈകിയതില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in