കമ്യൂണിസ്റ്റ് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍

കമ്യൂണിസ്റ്റ് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍

കമ്യൂണിസ്റ്റ് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരന്നവര്‍ മുഴുവന്‍ വിശ്വാസികള്‍ അല്ലാത്തവരാണെന്ന് പറയാനാകില്ല. പല സാഹചര്യങ്ങളാല്‍ സിപിഎമ്മുമായി സഹകരിക്കുന്നവരുണ്ട്. സര്‍ക്കാരുമായി വിദ്വേഷ സമീപനം സ്വീകരിക്കേണ്ട കാര്യമില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍.

സമസ്ത സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഭരിക്കുന്നത് കമ്യൂണിസ്റ്റുകള്‍ മാത്രമല്ല. ഗവണ്‍മെന്റിനോട് സഹകരിക്കുന്നതില്‍ മറ്റൊരു വശമുണ്ട്. നമ്മള്‍ അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനാണ് സഹകരണം. അവിടെ വിദ്വേഷ സമീപനം വേണമെന്നില്ല. അത് തന്ത്രപരമായ നിലപാടാണെന്നും പൂക്കോട്ടൂര്‍.

സിപിഎമ്മിനെതിരെ മുസ്ലീം ലീഗും സമസ്തയിലെ ഒരു വിഭാഗവും കടുത്ത നിലപാട് സ്വീകരിക്കുന്നതിനിടെയാണ് സമസ്ത യുവ വിഭാഗമായ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ പൂക്കോട്ടൂരിന്റെ പ്രതികരണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ഇടതുസര്‍ക്കാരുമായും സമസ്തക്ക് തൊട്ടുകൂടായ്മയില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പൂക്കോട്ടൂര്‍.

അരിക്കും തുണിക്കും പണിക്കും വേണ്ടി കമ്യൂണിസ്റ്റുകളായവരുണ്ടാകും. പ്രാദേശികമായ സാഹചര്യത്തില്‍ കമ്യൂണിസ്റ്റുകളായവരുണ്ടാകും. പാര്‍ട്ടിഗ്രാമത്തില്‍ മുന്നോട്ട് പോകണമെങ്കില്‍ ആ പാര്‍ട്ടിയില്‍ മാത്രമേ നില്‍ക്കാനാകൂ. സാഹചര്യങ്ങളുടെ സൃഷ്ടിയായി ആ പാര്‍ട്ടിയിലേക്ക് പോയവര്‍ നിരീശ്വരവാദികളോട് പാര്‍ട്ടിയുടെ സൈദ്ധാന്തിക ദര്‍ശനം പഠിച്ചവരോ ആകണമെന്നില്ല.

അബ്ദുസമദ് പൂക്കോട്ടൂരിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് കെ.ടി.ജലീല്‍. വളരെ നല്ല നിരീക്ഷണമാണ് പൂക്കോട്ടൂര്‍ നടത്തിയത്. മാറി മാറി വരുന്ന സര്‍ക്കാരുകളോട് നല്ല സമീപനമാണ് എല്ലാ കാലവും സമസ്ത സ്വീകരിച്ചതെന്നും കെ.ടി ജലീല്‍.

Related Stories

No stories found.
logo
The Cue
www.thecue.in