അയ്യോ അച്ഛാ പോവല്ലേ.... പുതുപ്പള്ളിയിലെ കോൺഗ്രസ്സ് പ്രവർത്തകന്റെ പ്രതിഷേധത്തെ ട്രോളി എ എ റഹീം

അയ്യോ അച്ഛാ പോവല്ലേ.... പുതുപ്പള്ളിയിലെ കോൺഗ്രസ്സ് പ്രവർത്തകന്റെ  പ്രതിഷേധത്തെ ട്രോളി എ എ റഹീം

ബിജെപിയുടെ ഉരുക്കു കോട്ടയായി പാർട്ടി തന്നെ വിശേഷിപ്പിക്കുന്ന നേമത്തെ പിടിക്കാനായി കോൺഗ്രസ്സിൽ നിന്നും കച്ചക്കെട്ടി ഇറങ്ങുന്ന പ്രമുഖനയെയാണ് ഇന്ന് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. നേമത്ത് ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കണമെന്ന് ഹൈക്കമാന്റ് നിർദേശിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് പുതുപ്പള്ളിയിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധവും തുടങ്ങിയിരുന്നു. പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ വിട്ടുതരില്ലെന്ന മുദ്രാവാക്യങ്ങളും നിറഞ്ഞു. വീടിന് മുകളിൽ വരെ കയറി അണികൾ ഉമ്മൻ ചാണ്ടിയെ വിട്ടുതരില്ലെന്ന് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ സംഭവത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. വധു ഡോക്ടറാണ് എന്ന സിനിമയിൽ വീടിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ഇന്ദ്രൻസിന്റെ കഥപാത്രത്തെ വച്ചാണ് റഹീമിന്റെ ട്രോൾ . ‘അയ്യോ അച്ഛാ പോവല്ലേ..’ എന്നാണ് തലക്കെട്ട്. റഹീമിന് എൽഡിഎഫ് പട്ടികയിൽ സീറ്റ് ഇല്ലെന്ന് അറിഞ്ഞ​പ്പോൾ കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ അദ്ദേഹത്തിനെതിരെ ട്രോളുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. നേമത്ത് നിന്ന് മത്സരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടില്ല. പ്രവർത്തകരുടെ വികാരം മാനിക്കുന്നു. പുതുപ്പള്ളിയിൽ തന്റെ പേര് അംഗീകരിച്ചുവെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത് . മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരള കോണ്‍ഗ്രസ് പത്ത് സീറ്റുകളിലും ആര്‍എസ്പി അഞ്ചിടത്തും എന്‍സിപി രണ്ടിടത്തും ജനതാദള്‍ മലമ്പുഴയിലും മത്സരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in