നേരത്തെ സ്വർണ്ണം ഇപ്പോൾ ഡോളർ ഇനി ഉണക്കമീൻ കടത്തിയെന്ന് പറയും; ഇത്തരം ഓലപ്പാമ്പ് കാണിച്ച് സർക്കാരിനെ തകർക്കനാവില്ലെന്ന് എഎ റഹീം

നേരത്തെ സ്വർണ്ണം ഇപ്പോൾ ഡോളർ ഇനി ഉണക്കമീൻ കടത്തിയെന്ന് പറയും; ഇത്തരം ഓലപ്പാമ്പ് കാണിച്ച് സർക്കാരിനെ തകർക്കനാവില്ലെന്ന്  എഎ റഹീം

ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കെന്ന സ്വപ്ന സുരേഷിന്റെ വാർത്തയോട് പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി നടത്തുന്ന ഈ നീക്കങ്ങള്‍ ചിരിക്ക് മാത്രം വക നല്‍കുന്ന കാര്യമാണെന്നും ഇത്തരം ഓലപ്പാമ്പുകെണ്ട് സര്‍ക്കാരിനെ തകര്‍ക്കാനാവില്ലെന്നും എഎ റഹിം പറഞ്ഞു.

നേരത്തെ സ്വർണ്ണം ഇപ്പോൾ ഡോളർ ഇനി ഉണക്കമീൻ കടത്തിയെന്ന് പറയും; ഇത്തരം ഓലപ്പാമ്പ് കാണിച്ച് സർക്കാരിനെ തകർക്കനാവില്ലെന്ന്  എഎ റഹീം
ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷ്

‘ ഇത് ചിരിക്ക് മാത്രം വക നല്‍കുന്ന ഒരു കാര്യമാണ്. ഇതിനോടുള്ള എന്റെ പ്രതികരണം സ്‌മൈലി മാത്രമാണ്. ഇവര്‍ക്ക് ആളുമാറിപ്പോയി. ഈ പടയൊരുക്കം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി യുഡിഎഫിനെതിരെയാണ് നടത്തിയതെന്ന് കരുതുക. കൂട്ടത്തോടു കൂടി കേരള മന്ത്രി മഭയിലെ അംഗങ്ങള്‍ ബിജെപി ആയി മാറിക്കഴിഞ്ഞേനെ. ഇതാണ് ഉത്തരേന്ത്യയില്‍ ഇവര്‍ പരീക്ഷിക്കുന്ന കാര്യം. ഞങ്ങള്‍ക്ക് മടിയില്‍ കനമില്ല. അത് കൊണ്ട് ഞങ്ങളെ ഓലപ്പാമ്പ് കാട്ടാനേ പറ്റൂ. ആ ഓലപ്പാമ്പിനു പിന്നാലെ ഞങ്ങള്‍ പോകില്ല. കേരളത്തിലെ ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ ബിജെപിയുടെ അധീശത്വം ഉറപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന രാഷ്ട്രീയക്കളിയാണിതെന്ന് കേരളത്തിലെ മുഴുവന്‍ പ്രബുദ്ധരായ ആളുകള്‍ക്കും അറിയാമെന്നു എഎ റഹീം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

‘ കേരളത്തില്‍ എന്തിനായിരുന്നു എന്‍ഐഎ വന്നത്. ഈ കേസിലെ മൊഴി കൊടുത്തു എന്ന് പറയുന്ന യുവതി എന്തിനായിരുന്നു വന്നത്. ഇവര്‍ ഏത് കേസിലാണ് പ്രതി? എന്താണ് അവര്‍ക്കെതിരായ ആരോപണം? തീവ്രവാദ സംഘടനകള്‍ക്ക് വേണ്ടി സ്വര്‍ണം കടത്തിയെന്നാണ്. ഏതാണ് ആ തീവ്രവാദ സംഘടന? എന്‍ഐഎ കൊടുത്ത കുറ്റപത്രത്തില്‍ ആ തീവ്രവാദ സംഘടനയുടെ പേരെന്താണ്. എന്താണ് അത് പറയാത്തത്. ആ തീവ്രവാദ സംഘടനകളെ രക്ഷിച്ചതാര്‍ക്കു വേണ്ടിയാണ്. ഇതിങ്ങോട്ട് കടത്തിയവരുണ്ട്. അതിലൊരാളു പേരു പറ. ഏതെങ്കിലും പേര് പുറത്തു നിന്ന് ഇത് അയച്ച ആളുണ്ടോ? അപ്പോള്‍ സ്വര്‍ണം ആയിരുന്നു. ഇപ്പോള്‍ ഡോളര്‍ ആണ് പോലും. ഇതു കഴിയുമ്പോള്‍ ഉണക്കമീന്‍ കടത്തി എന്നു പറയും. നേരത്തെ ഈത്തപ്പഴം ആണെന്ന് പറഞ്ഞു. ഇപ്പോള്‍ ഈത്തപ്പഴം വിട്ടോ. കേരളത്തിലെ കോണ്‍ഗ്രസ് കിട്ടുന്ന കച്ചിത്തുരുമ്പില്‍ പിടിച്ച് അധികാരത്തില്‍ കയറാന്‍ നോക്കുകയാണ്. കാലം മാറി. ഈ ട്രാക്കൊന്നും ഇനി മലയാളികളുടെ മുന്‍പില്‍ നിലനിൽക്കില്ല' എഎ റഹീം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in