ന്യൂനപക്ഷ വര്‍ഗീയത ഏറ്റവും തീവ്രമായ വര്‍ഗീയതയെന്ന് എ.വിജയരാഘവന്‍, പിന്നാലെ വിശദീകരണം

ന്യൂനപക്ഷ വര്‍ഗീയത ഏറ്റവും തീവ്രമായ വര്‍ഗീയതയെന്ന് എ.വിജയരാഘവന്‍, പിന്നാലെ വിശദീകരണം

ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്നലെ കോഴിക്കോട് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍. പരാമര്‍ശം വിവാദമായതിന് പിന്നാലെ വിജയരാഘവന്‍ വിശദീകരണവുമായി എത്തി. മാധ്യമസുഹൃത്തുക്കള്‍ വാര്‍ത്തകളെ തലകീഴാക്കി നിര്‍ത്തി കളവ് പ്രചരിപ്പിക്കുകയാണെന്നാണ് വാദം.

പിന്നാലെയെത്തിയ വിശദീകരണം

'ഒരു വര്‍ഗീയതയ്ക്ക് മറ്റൊരു വര്‍ഗീയത കൊണ്ട് പരിഹാരം കാണാന്‍ കഴിയുമോ?. ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയുമോ? അത് ഭൂരിപക്ഷ വര്‍ഗീയതയുടെ അക്രമ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കില്ലേ? ഏറ്റവും തീവ്രമായ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയല്ലേ?, അതിനെ തോല്‍പ്പിക്കാന്‍ നമ്മളെല്ലാം ഒരുമിച്ച് നില്‍ക്കേണ്ടേ?'

ന്യൂനപക്ഷ വർഗീയതയാണ് കൂടുതല്‍ അപകടമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എ വിജയരാഘവന്‍. പ്രസംഗത്തെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണ്. വോട്ടിന് വേണ്ടി നിലാപട് മാറ്റുന്നവരല്ല തങ്ങള്‍. ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ ചിലപ്പോള്‍ വോട്ട് നഷ്ടമായെന്ന് വരുമെന്നും വിജയരാഘവന്‍

പിന്നാലെയെത്തിയ വിശദീകരണം

'ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഞങ്ങളുടെ നിലപാട് അക്കാര്യത്തില്‍ വ്യക്തമാണ്. മാധ്യമസുഹൃത്തുക്കള്‍ വാര്‍ത്തകളെ തലകീഴാക്കി നിര്‍ത്തി അവരുടെ പ്രവര്‍ത്തനം നടത്തുകയാണ്. കുറച്ചു കളവു കൊടുത്താലേ കാശു കിട്ടൂ എന്നുള്ളതു കൊണ്ട് അങ്ങനെ പ്രവര്‍ത്തിക്കുന്ന ചില മാന്യസുഹൃത്തുക്കളും നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. ജനങ്ങള്‍ക്ക് അതറിയുകയും ചെയ്യാം. ഭൂരിപക്ഷ വര്‍ഗീയത രാജ്യത്ത് അധികാരത്തിലിരിക്കുന്ന വര്‍ഗീയതയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in