ഇന്ത്യയിലെ യുവത്വത്തിന് വേണ്ടി ശബ്ദിക്കാനുള്ള അവസരമായാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നതെന്ന് എ.എ. റഹീം. സിപിഐഎം വലിയൊരു ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തെ പാര്‍ലമെന്റ് വളരെ പ്രധാനപ്പെട്ട സമരരംഗമായി മാറിയിട്ടുണ്ട്. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എ.എ റഹീം.
ചെറുപ്പത്തിന്റെ ശബ്ദം രാജ്യം പ്രതീക്ഷിക്കുന്നു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാനുള്ള അവസരം രാഷ്ട്രീയ പ്രാധാന്യം മനസിലാക്കി വിനിയോഗിക്കുമെന്നും റഹീം. എണ്ണത്തില്‍ കുറവാണെങ്കിലും രാജ്യത്തെ ജനങ്ങളുടെ ശബ്ദമാകാന്‍ പാര്‍ലമെന്റില്‍ ഇ്ടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.
കര്‍ഷക പ്രക്ഷോഭത്തിന് ശേഷം ഉയര്‍ന്ന് വരുന്ന പ്രധാന മുദ്രാവാക്യം തൊഴിലില്ലായ്മ ഊന്നിയാണ്. നിരവധി പേര്‍ തൊഴിലില്ലായ്മയുടെ പേരില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇത് പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള അവസരമായാണ് സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി, എല്‍.ജെ.ഡി നേതാവ് എം.വി. ശ്രേയാംസ് കുമാര്‍, സിപിഎമ്മിലെ കെ. സോമപ്രസാദ് എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.