കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്‍

എന്‍ഡിഎയ്‌ക്കൊപ്പം കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യേണ്ടതില്ലെന്ന് കാനം

ഇടതുമുന്നണിയിലേക്ക് ഇപ്പോള്‍ ആരെയും എടുക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്‍ഡിഎയ്ക്ക് ഒപ്പം കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യേണ്ടതില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിനെയും തോല്‍പ്പിച്ചാണ് ഇടതുമുന്നണി അധികാരാത്തിലെത്തിയതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്ന കാര്യം ചര്‍ച്ചകള്‍ നടന്നിട്ടില്ല. മുന്നണിയിലെ പാര്‍ട്ടികള്‍ അഭിപ്രായഐക്യത്തിലെത്തിയിട്ടാണ് പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുക. ഇപ്പോള്‍ പത്ത് പാര്‍ട്ടികളുണ്ട്. സഹകരിക്കുന്ന പാര്‍ട്ടികള്‍ വേറെയുമുണ്ട്. എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയുടെ കാര്യം ഇടതുമുന്നണി ചര്‍ച്ച ചെയ്യേണ്ടതില്ല.

കാനം രാജേന്ദ്രന്‍

ബിഡിജെഎസിനെ മുന്നണിയിലെക്കുന്നതിന് സിപിഎം ശ്രമിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.തുഷാര്‍ വെള്ളപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. എന്‍ഡിഎയുമായി അകല്‍ച്ചയിലാണെന്ന പ്രചാരണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇടതുമുന്നണിയിലേക്കെന്ന വാര്‍ത്തകളും എത്തിയത്.

ബിഡിജെഎസിന് മുന്നില്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി ജി സുധാകരനും യെസ് എന്നോ നോ എന്നോ പറയാനാകില്ലെന്നായിരുന്നു പ്രതികരിച്ചിരുന്നത്.

നിലവില്‍ ഇടതുമുന്നണിയിലേക്ക് ഇല്ലെന്നാണ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നത്. ഇടതുനേതാക്കളാരും ആരും മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ല. മുഖ്യമന്ത്രി കേസിന്റെ കാര്യത്തില്‍ സഹായിച്ചതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in