പ്രായമായ സ്ത്രീയോട് മുഖ്യമന്ത്രി ആക്രോശിച്ചെന്ന വീഡിയോ; വേദിയിലുണ്ടായിരുന്ന കടന്നപ്പള്ളിക്കും കെകെ രാഗേഷിനും പറയാനുള്ളത് 

പ്രായമായ സ്ത്രീയോട് മുഖ്യമന്ത്രി ആക്രോശിച്ചെന്ന വീഡിയോ; വേദിയിലുണ്ടായിരുന്ന കടന്നപ്പള്ളിക്കും കെകെ രാഗേഷിനും പറയാനുള്ളത് 

കണ്ണൂരിലെ വേദിയില്‍ വച്ച് പ്രായമായ സ്ത്രീയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കത്തില്‍ സൗമ്യതയോടെ ഇടപെടുകയും പിന്നീട് ദേഷ്യപ്പെടുന്നതുമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായിരിക്കുകയാണ്. പ്രളയരക്ഷാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ സേവനം നടത്തിയവരെ ആദരിക്കാന്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ചടങ്ങില്‍ പരാതി പറയാനെത്തിയ വയോധികയോട് മുഖ്യമന്ത്രി വേദി വിടാന്‍ ആക്രോശിച്ചെന്നും അവരെ അപമാനിച്ചെന്നുമായിരുന്നു വീഡിയോക്കൊപ്പമുള്ള പ്രചരണം. ദൃശ്യങ്ങളില്‍ മുഖ്യമന്ത്രിയോടൊപ്പം ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ ഇപി ജയരാജനെയും കടന്നപ്പള്ളി രാമചന്ദ്രനെയും രാജ്യസഭാംഗം കെകെ രാഗേഷിനെയും കാണാം.

പ്രചരിക്കുന്ന വീഡിയോയിലുള്ളത്

മുഖ്യമന്ത്രിയുടെ കൈപിടിച്ച് ആ സ്ത്രീ സംസാരിക്കുന്നു. സൗമ്യനായി ചിരിച്ചുകൊണ്ടാണ് ആദ്യം പിണറായി വിജയന്റെ പ്രതികരണം. എന്നാല്‍ ഇടയ്ക്ക് ശബ്ദമുയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്തിരുന്ന മന്ത്രി ഇപി ജയരാജന്‍ അവരോട് സദസ്സില്‍ പോയിരിക്കാന്‍ ആവശ്യപ്പെടുന്നു. ചിരിയോടെ ഇരിക്ക് എന്ന് രണ്ട് പ്രാവശ്യം മുഖ്യമന്ത്രി പറയുന്നു. കൈയ്യില്‍ പിടിച്ച അവരെ വിടുവിക്കാന്‍ ഇപി ജയരാജന്‍ ശ്രമിക്കുന്നു. സദസ്സില്‍ പോയിരിക്കാന്‍ മുഖ്യമന്ത്രിയും പറയുന്നുണ്ട്. ഇതോടെ പിണറായിയുടെ കൈയ്യിലെ പിടിവിട്ട അവര്‍ മുഖ്യമന്ത്രിക്ക് നേരെ കൈ ചൂണ്ടി സംസാരിക്കുന്നു. ശേഷം സദസ്സില്‍ പോയിരിക്കാന്‍ മുഖ്യമന്ത്രി ശബ്ദമുയര്‍ത്തി ഇരിക്കവിടെ എന്ന് ദേഷ്യത്തോടെ ആവശ്യപ്പെടുന്നു. ശേഷം സുരക്ഷാ ഉദ്യോഗസ്ഥരും സംഘാടകരില്‍ ചിലരും ചേര്‍ന്ന് ഇവരെ സദസ്സിലേക്ക് മാറ്റുന്നു. അപ്പോഴും തിരിഞ്ഞുനിന്ന് ,കടന്നപ്പള്ളി അവര്‍കളേ, മുഖ്യമന്ത്രിയുടെ ദേഷ്യം കണ്ടോ എന്ന് ആ സ്ത്രീ പറയുന്നുണ്ട്.

വയലന്റാകുമെന്ന് തോന്നിയപ്പോഴായിരുന്നു പ്രതികരണം, കെകെ രാഗേഷ് ദ ക്യുവിനോട്

മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോള്‍ പ്രായമായ ഒരു സ്ത്രീ അരികിലെത്തി അദ്ദേഹത്തിന് കൈ കൊടുത്ത് സംസാരിക്കുന്നു. ആറ്റടപ്പയാണ് തന്റെ വീടെന്നും തന്നെ അറിയില്ലേയെന്നും ചോദിക്കുന്നു. മുഖ്യമന്ത്രി ഇതിനോട് വളരെ സൗമ്യനായി ചിരിച്ചുകൊണ്ടാണ് പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയെ അടുത്തറിയുന്ന ആരോ ആണെന്നാണ് ഞങ്ങളൊക്കെ കരുതിയത്. പൊടുന്നനെയാണ് നിങ്ങളെയൊന്നും വിടില്ല എന്നൊക്കെ അവര്‍ ശബ്ദമുയര്‍ത്തി പറഞ്ഞത്. സാധാരണ നില വിട്ടുള്ള പെരുമാറ്റമാണുണ്ടായത്. അത് മുഖ്യമന്ത്രിക്കും അവിടെയിരിക്കുന്നവര്‍ക്കുമൊക്കെ മനസ്സിലായിട്ടുണ്ട്. എന്തെങ്കിലും പരാതി പറയാന്‍ വന്നതായിരുന്നില്ല അവര്‍. പെട്ടെന്ന് അസാധാരണമായി ശബ്ദമുയര്‍ത്തി സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ കയ്യില്‍ പിടിച്ചാണല്ലോ സംസാരിച്ചത്. അങ്ങനെ വയലന്റാകുമെന്ന് തോന്നിയപ്പോള്‍ മുഖ്യമന്ത്രി ശബ്ദമുയര്‍ത്തി അവരോട് സദസ്സില്‍ പോയിരിക്കാന്‍ പറയുകയായിരുന്നു. അതിനുശേഷം മുഖ്യമന്ത്രി ചിരിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ദ ക്യുവിനോട്

ആ സ്ത്രീ വേദിയില്‍ കയറി വരികയും ഞങ്ങള്‍ക്കെല്ലാം കൈ തരികയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയോട് സംസാരിച്ചു. എന്നാല്‍ അവര്‍ പെട്ടെന്ന് ശബ്ദമുയര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രി അവരോട് സദസ്സില്‍ പോയിരിക്കാന്‍ പറയുകയായിരുന്നു. അതില്‍ മറ്റ് പ്രശ്‌നങ്ങളില്ല. സദസ്സില്‍ എത്തിയിട്ടും അവര്‍ ഓരോന്ന് പറയുന്നുണ്ടായിരുന്നു. പരസ്പര ബന്ധമില്ലാതെയാണ് അവര്‍ പെരുമാറിയത്.

 പ്രായമായ സ്ത്രീയോട് മുഖ്യമന്ത്രി ആക്രോശിച്ചെന്ന വീഡിയോ; വേദിയിലുണ്ടായിരുന്ന കടന്നപ്പള്ളിക്കും കെകെ രാഗേഷിനും പറയാനുള്ളത് 
‘ശ്രീകൃഷ്ണജയന്തിക്ക് മാംസം വില്‍ക്കണ്ട’; അഞ്ചലില്‍ ഏഴ് വര്‍ഷമായി തുടരുന്ന സംഘ്പരിവാര്‍ വിലക്ക്; ഹോട്ടലും മീറ്റ്‌സ്റ്റാളും അടച്ചിട്ടു

അതേസമയം മുഖ്യമന്ത്രിയുടെ ചടങ്ങില്‍ ഇത്തരമൊരു സംഭവമുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയായും വിലയിരുത്തപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in